മാപ്പ് ക്രിസ്മസ് –നവവത്സരാഘോങ്ങൾ വർണാഭായി
ഫിലാഡൽഫിയ: സാഹോദര്യ സ്നേഹത്തിന്റെ പട്ടണമായ ഫിലാഡൽഫിയയിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്തുമസ് – നവവത്സരാഘോഷങ്ങൾ കൊണ്ടാടി. ജനുവരി ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം ആറിനു പ്രസിഡന്റ് അനു സ്കറിയയുടെ അധ്യക്ഷതയിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് വികാരിയും നോർത്ത് ഈസ്റ്റ് ഓർത്തഡോക്സ് ഡയോസിഷൻ സെക്രട്ടറിയുമായ റവ.ഫാ. എം.കെ. കുര്യാക്കോസ്, ഫോമ ജനറൽ സെക്രട്ടറി ജിബി തോമസ്, മാപ്പ് ട്രസ്റ്റി ബോർഡ് മെമ്പറും, ഫോമ മിഡ് അറ്റ്ലാന്റിക് റീജണൽ വൈസ് പ്രസിഡന്റുമായ സാബു സ്കറിയ, മാപ്പ് ജനറൽ സെക്രട്ടറി ചെറിയാൻ കോശി എന്നിവരുടേയും മറ്റ് വിശിഷ്ടാതിഥികളുടേയും സാന്നിധ്യത്തിൽ നടത്തപ്പെട്ടു.

ദിയ ചെറിയാൻ അമേരിക്കൻ ദേശീയ ഗാനവും, ശ്രീദേവി അജിത് കുമാർ ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. പ്രസിഡന്റ് അനു സ്കറിയ സ്വാഗതം ആശംസിച്ച് വിശിഷ്ട വ്യക്‌തികളെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ആമുഖ പ്രസംഗം നടത്തി. മൂന്നര പതിറ്റാണ്ടായി ഫിലാഡൽഫിയയിലെ മലയാളികളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാപ്പ് തുടർന്നും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുമെന്നു പ്രസിഡന്റ് ഉറപ്പു നൽകി.

റവ.ഫാ. എം.കെ. കുര്യാക്കോസ് മുഖ്യ സന്ദേശം നൽകി 2017–ലെ സംഘടനയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ക്രിസ്തുമസ് ദൈവം നമുക്ക് നൽകിയത് സ്നേഹത്തിന്റെ നിറകുടമായ തന്റെ ഏകജാതനായ പുത്രനെ ആണ്. ആ പങ്കുവെയ്ക്കലും കരുതലും നമ്മിലൂടെ അനേകർക്ക് പകർന്നു നൽകുവാൻ നമുക്ക് സാധിക്കണം. അതാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം. ഏവർക്കും ഐശ്വര്യപൂർണ്ണമായ പുതുവത്സരം ആശംസിച്ചുകൊണ്ട് അച്ചൻ പ്രസംഗം ഉപസംഗ്രഹിച്ചു.

തുടർന്ന് ഏവരേയും സാക്ഷിനിർത്തി 2017–ലെ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ അച്ചൻ നിലവിളക്ക് തെളിയിച്ച് 2017–ലെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ജിബി തോമസും, സാബു സ്കറിയയും ആശംസകൾ അർപ്പിച്ചു. ജയ്സൺ ഫിലിപ്പ് ‘യഹൂദിയായിലെ....’ എന്ന എന്ന ഗാനം ആലപിച്ചു. സെക്രട്ടറി ചെറിയാൻ കോശി കൃതജ്‌ഞത രേഖപ്പെടുത്തി.മീറ്റിംഗിനുശേഷം ആർട്സ് ചെയർമാൻ തോമസ് കുട്ടി വർഗീസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കലാമേള കാണികൾക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. കെവിൻ വർഗീസ്, ജെയ്സൺ ഫിലിപ്പ്, അൻസു, ശ്രീദേവി അജിത്കുമാർ, ദിയാ ചെറിയാൻ, ശില്പാ മലീസ എന്നിവർ ശ്രുതിമധുരമായ ഗാനാലാപനം നടത്തി. സൂരജ് ദിനാമണിയുടെ കോമഡി പ്രോഗ്രാം കാണികൾക്ക് ഏറെ ആനന്ദപ്രദമായിരുന്നു.

ജോൺ ഫിലിപ്പ്, ജയ്സൺ ഫിലിപ്പ്, തോമസ് ചാണ്ടി, ബെയ്സൽ ഏലിയാസ്, എം.എൽ. വർഗീസ്, ജസ്റ്റിൻ, ജിജോമോൻ, ബോബി വർക്കി, ജോബി, ചാക്കോ, ദീപു ചെറിയാൻ, ഫിലിപ്പ് ജോൺ എന്നിവർ ക്രിസ്തുമസ് ഗാനങ്ങൾക്ക് നേതൃത്വം നൽകി. പബ്ലിക് മീറ്റിംഗിന്റെ എം.സിയായി ചെറിയാൻ കോശിയും, കലാവിരുന്നിന്റെ എം.സിമാരായി തോമസ് കുട്ടി വർഗീസ്, സിബി ചെറിയാൻ, ബെയ്സൽ ഏലിയാസ്, എന്നിവർ പ്രസംഗിച്ചു. പ്രതികൂല കാലാവസ്‌ഥയിലും 125–ൽ അധികം അംഗങ്ങൾ പരിപാടികളിൽ പങ്കെടുത്തു. റോജീസ് ശാമുവേൽ ഫ്ളവേഴ്സ് ചാനലിനുവേണ്ടി പരിപാടികൾ റിക്കാർഡ് ചെയ്തു. വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് – അനു സ്കറിയ (267 496 2423), സെക്രട്ടറി– ചെറിയാൻ കോശി (201 286 9169), ട്രഷറർ – തോമസ് ചാണ്ടി, പിആർഒ സന്തോഷ് ഏബ്രഹാം.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം