വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു
Wednesday, January 11, 2017 3:59 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് മെമ്പറും, ഫൊക്കാനയുടെ നേതാവുമായ ചാക്കോ പി ജോർജിന്റെ (അനി, അഞ്ജലി ട്രാവൽസ് ) മാതാവും അയിരൂർ പഴമണ്ണിൽ പരേതനായ പി.സി ജോർജിന്റെ ഭാര്യയുമായ ഏലിയാമ്മയുടെ (കുഞ്ഞാമ്മ –87) നിര്യായണത്തിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. തീയടിക്കൽ കുറ്റികണ്ടത്തിൽ കുടുംബംഗമാണ് പരേത. ജനുവരി ഒൻപതാം തീയതി അയിരൂർ പഴമണ്ണിൽ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

മറ്റുമക്കൾ, വർഗീസ് ജോർജ് (യുഎസ്എ), ലൗലി കോശി (യുഎസ്എ), ജോയി ജോർജ് (ജർമനി), ജോളി.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് ടെറൻസൺ തോമസ്, സെക്രട്ടറി ആന്റോ വർക്കി, വൈസ് പ്രസിഡന്റ് ഷൈനി ഷാജൻ, ട്രഷറർ ബിപിൻ ദിവാകരൻ, ജോയിന്റ് സെക്രട്ടറി ലിജോ ജോൺ, കമ്മിറ്റി മെമ്പേഴ്സ്, ട്രസ്റ്റീ ബോർഡ് മെമ്പേഴ്സ് തുടങ്ങിയവർ അനുശോചിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ