ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ പുതിയ കൈക്കാരന്മാരും, പാരീഷ് കൗൺസിൽ അംഗങ്ങളും സ്‌ഥാനമേറ്റു
Wednesday, January 11, 2017 3:59 AM IST
ഷിക്കാഗോ: മാർത്തോമാൾീഹാ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ ജനുവരി എട്ടിന് രാവിലെ എട്ടിനു നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന്റെ നേതൃത്വത്തിൽ 2017– 18 വർഷത്തേക്കുള്ള ഇടവകയുടെ പുതിയ കൈക്കാരന്മാരായി ജോർജ് അമ്പലത്തുങ്കൽ, ലൂക്ക് ചിറയിൽ, സിബി പാറേക്കാട്ട്, പോൾ വടകര, ജോസഫ് കണിക്കുന്നേൽ (യൂത്ത് ട്രസ്റ്റി) എന്നിവർ സത്യപ്രതിജ്‌ഞ ചെയ്ത് ഔദ്യോഗികമായി സ്‌ഥാനമേറ്റു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വളരെ നിസ്വാർത്ഥതയോടെ ഭംഗിയായി കൈക്കാരന്മാരുടെ കൃത്യനിർവ്വഹണം പൂർത്തിയാക്കിയ ആന്റണി ഫ്രാൻസീസ്, മനീഷ് തോപ്പിൽ, പോൾ പുളിക്കൻ, ഷാബു മാത്യു എന്നിവരെ ബഹു. വികാരി അച്ചൻ പ്രത്യേകം അഭിനന്ദിച്ച് നന്ദി രേഖപ്പെടുത്തുകയും, പുതിയ കൈക്കാരന്മാർക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്ന് ഇടവക സമൂഹത്തിനു മുമ്പാകെ സ്വാഗതം ചെയ്യുകയുമുണ്ടായി.

തുടർന്നു നടന്ന പാരീഷ് കൗൺസിൽ യോഗത്തിൽ 28 പാരീഷ് കൗൺസിൽ അംഗങ്ങളും സ്‌ഥാനമേറ്റു. ആന്റോ കവലയ്ക്കൽ, ബീന രാമശർമ്മ (സെക്രട്ടറി), ബ്രിജിറ്റ് ജോർജ് (പി.ആർ.ഒ), ദീപ പോൾ കിടങ്ങൻ, ജിതേഷ് ചുങ്കത്ത്, ജോസഫ് ജോർജ്, ജോമി ജേക്കബ്, ലത ചിറയിൽ കൂള, ലാലു ലൂക്ക, ലിസ സിബി കുന്നുംപുറം, ലിസിമോൾ വെള്ളൂക്കുന്നേൽ, ലിൻസി വടക്കുംചേരി, മനോജ് വലിയതറ, മഹേഷ് മറ്റത്തിൽ, മാത്യു ചാക്കോ പള്ളിത്തറ, നോബി ജോസഫ്, പൗലോസ് വത്തിക്കുളം, പി.ഡി. തോമസ് പുതുക്കുളം, പയസ് സക്കറിയാസ് ഒറ്റപ്ലാക്കൽ, രാജു ആന്റണി, റോസമ്മ തെനിയപ്ലാക്കൽ, സിസ്റ്റർ ഷീന സി.എം.സി, റ്റോണി മാരൂർ, തോമസ് കാലായിൽ, റ്റോം ജോസ്, സണ്ണി വള്ളിക്കളം, വിൻസെന്റ് മാറിൻ, വിവേക് കരോട്ട് എന്നിവരാണ് ഇടവകയുടെ 14 വാർഡുകളിൽ നിന്നമുള്ള പ്രതിനിധികൾ. ബ്രിജിറ്റ് ജോർജ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം