ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ്: കിക്കോഫ് വൻ വിജയം
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറസിന്റെ ബോധവൽക്കരണവും രജിസ്ട്രേഷനും ലക്ഷ്യമാക്കിയുള്ള കിക്കോഫിനു തുടക്കമായി. റിഡ്ജ്വുഡിലുള്ള സെന്റ് ബസേലിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ബ്രൂക്ലീനിൽ വിശുദ്ധ കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ വികാരി ഫാ. ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. കോൺഫറൻസിനും അതിനോടനുബന്ധിച്ചു പുറത്തിറക്കുന്ന ബിസിനസ് സുവനീറിനും ഇടവകയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കാനായി എല്ലാവരും നേരത്തെ രജിസ്റ്റർ ചെയ്യാനും സുവനീർ പ്രവർത്തനങ്ങളെ വിജയിപ്പിക്കുവാനും ഇടവകാംഗങ്ങളോട് അച്ചൻ അഭ്യർത്ഥിച്ചു. കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധാനം ചെയ്ത് ട്രഷറർ ജീമോൻ വർഗീസ്, സുവനീർ ചീഫ് എഡിറ്റർ എബി കുര്യാക്കോസ്, സുവനീർ ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ്, സുവനീർ കമ്മിറ്റിയംഗം മാത്യു വറുഗീസ് എന്നിവർ കിക്കോഫിൽ സംബന്ധിച്ചു.

കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു ജീമോൻ വർഗീസ് പ്രസംഗത്തിൽ വ്യക്‌തമാക്കി. ജനുവരി 31–നു കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷൻ അവസാനിക്കുന്നതിനു മുൻപു തന്നെ എല്ലാവരും ഈ സൗകര്യം വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇടവക വികാരി ഫാ. ജോർജ് മാത്യുവിന് രജിസ്ട്രേഷൻ ഫോറം നൽകി ഔദ്യോഗികമായി കിക്കോഫ് ആരംഭിച്ചു. സുവനീർ ചീഫ് എഡിറ്റർ എബി കുര്യാക്കോസ് സുവനീറിലേക്ക് രചനകളും കോംപ്ലിമെന്ററി പരസ്യങ്ങളും നല്കി സഹായിക്കാൻ അഭ്യർത്ഥിച്ചു.ഇടവകയിലെ ഓരോരുത്തരുമായും തനിക്കുള്ള വ്യക്‌തിബന്ധത്തെ അനുസ്മരിച്ച മാത്യു വറുഗീസ് കോൺഫറൻസിനെ സംബന്ധിച്ചോ സുവനീറിനെ സംബന്ധിച്ചോ ഉള്ള ഏത് സംശയങ്ങളും വിവരങ്ങളും ആവശ്യമുള്ളവർക്ക് തന്നെ സമീപിക്കാമെന്നും അറിയിച്ചു. യോഗത്തിനു ശേഷം നിരവധി ഇടവക അംഗങ്ങൾ കോൺഫറൻസ് കമ്മിറ്റിയംഗങ്ങളെ സമീപിക്കുകയും സുവനീറിനുള്ള പരസ്യങ്ങൾ നൽകുകയും കോൺഫറൻസ് രജിസ്ട്രേഷനെ സംബന്ധിച്ചു വളരെ നല്ല പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തു.

പെൻസിൽവേനിയയിലെ പ്രകൃതിരമണീയമായ പോക്കൊണോസ് മലനിരകൾക്ക് സമീപം കലഹാരി റിസോർട്ടിലാണ് ഇത്തവണ കോൺഫറൻസിന് കൊടിയേറുക. കോൺഫറൻസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: For registration www.northeastamericandiocese.formstack.com/forms/fycregistration2017 Family conference website www.fyconf.org

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ