ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ 21ന്
Wednesday, January 11, 2017 8:33 AM IST
ഗാർലന്റ് (ഡാളസ്): കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്ററും സംയുക്‌തമായി ഡാളസിൽ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 21 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതൽ ഗാർലന്റ് ബെൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് സെമിനാർ. പ്രവേശം സൗജന്യമാണ്.

ഡാളസ് ഫോർട്ട്വർത്തിലെ പ്രമുഖ സിപിഎ ഹരി പിള്ളയാണ് സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നത്. ടാക്സ് റിട്ടേണിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകും.

വിവരങ്ങൾക്ക്: ഷിജു ഏബ്രഹാം 214 929 3570, റോയി കൊടുവത്ത് 972 569 7165.

റിപ്പോർട്ട്: പി.പി. ചെറിയാൻ