കൊണ്ടൂർ ഫിലിപ്പ് മാത്യൂ നിര്യാതനായി
പത്തനംതിട്ട: അയിരൂർ, തീയാടിക്കൽ കൊണ്ടൂർ ഫിലിപ്പ് മാത്യൂ (94) നിര്യാതനായി. നിരണം നെരത്തുകുറിച്ചിയ്യത്തു പരേതയായ തങ്കമ്മയാണ് ഭാര്യ. സംസ്ക്ാരം ജനുവരി പതിനൊന്നിനു ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് അയിരൂർ ചായൽ മാർത്തോമാ പള്ളിയിൽ വച്ചു നടത്തപ്പെട്ടു.

മക്കൾ: പരേതനായ ബോബി മാത്യൂ (ന്യൂയോർക്ക്), എൽസി തോമസ് (ബാംഗ്ലൂർ), ഡോ: സണ്ണി ഫിലിപ്പ് (ന്യൂജഴ്സി), ആനി മാത്യൂ (ബാംഗ്ലൂർ). മരുമക്കൾ: ഗ്രേസ് മാത്യൂ കല്ലറക്കൽ (ന്യൂയോർക്ക്), തോമസ് മാത്യൂ കടമൺ പതാലിൽ (ബാംഗ്ലൂർ), കെ. പി. മാത്യൂ കണ്ടത്തിൽ വള്ളംകുളം. കൊച്ചുമക്കൾ: റവ: ഡീക്കൻ ഫിലിപ്പ് മാത്യൂ (ഷെബിൻ, യൂഎസ്എ), തോമസ് മാത്യൂ (ഷോൺ, യൂഎസ്എ), ഡോ: ദീപു മാത്യൂ തോമസ് (യൂകെ), ഡോ: നിബു ഫിലിപ്പ് തോമസ് (യൂകെ), എൻജി: നിമ്മി സിജോ (ഓസ്ട്രേലിയ), ഇമ്മാനുവേൽ സണ്ണി ഫിലിപ്പ് (മെഡിക്കൽ ട്രസ്റ്റ് ഹോസ്പ്പിറ്റൽ എറണാകുളം), എൻജി: നിധിൻ പോൾ മാത്യൂ (യൂഎസ്എ). കൊച്ചുമരുമക്കൾ: ഡോ: ജെറിനാ എലിസബത്ത് (യൂകെ), ഡോ: കേയ്റ്റി തോമസ് (യൂ.കെ), എൻജി: സിജോ സോളി (ഓസ്ട്രേലിയ). കൊച്ചു കൊച്ചുമകൾ: ക്രിസെറ്റ് സിജോ.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്