വിദ്യാജ്യോതി മലയാളം സ്കൂൾ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
ന്യൂയോർക്ക്: ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂളിലെ വിദ്യാർഥികൾ നാന്വറ്റിലുള്ള നോർത്തേൺ മാനർ ഹെൽത്ത് കെയർ സെന്ററിലെ അന്തേവാസികൾക്കുവേണ്ടി ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. മത്തായി പി. ദാസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി വൻ വിജയമായിരുന്നുവെന്നു സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മുണ്ടഞ്ചിറ അറിയിച്ചു.

നിഖിൽ റോയ് ചൗധരി പിയാനോയിൽ ഗാനങ്ങൾ ആലപിച്ചു. സുനു, ജോജോ, ജോമോൻ എന്നിവർ പരിപാടി വിജയിപ്പിക്കുവാൻ ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്ന് പ്രിൻസിപ്പൽ മുണ്ടഞ്ചിറ പറഞ്ഞു.

റിപ്പോർട്ട്: ജയപ്രകാശ് നായർ