ബ്രോങ്ക്സ് ഫൊറോന ഇടവകയ്ക്ക് പുതിയ ഭരണസമിതി
Thursday, January 12, 2017 8:42 AM IST
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയുടെ പുതിയ ഭാരണസമിതി ജനുവരി എട്ടിന് അധികാരമേറ്റു.

ടോം മുണ്ടയ്ക്കൻ, ഷൈജു കളത്തിൽ, സാം കൈതാരത്ത് (കൈക്കാരന്മാർ), ബെന്നി മുട്ടപ്പള്ളി (സെക്രട്ടറി), പാരിഷ് കൗൺസിൽ അംഗങ്ങളായ ദീപ്തി ബിനോയി തെക്കനെത്ത്, മാർട്ടിൻ പെരുംപായിൽ (സെലിബ്രേഷൻ കമ്മിറ്റി), ജാൻസി ജോസഫ് വയലുങ്കൽ (ചർച്ച് ബ്യൂട്ടിഫിക്കേഷൻ), ബിജു പൈറ്റുതറ (ഫുഡ്), വിനു വാതപ്പള്ളിൽ (കപ്പിൾസ് മിനിസ്ട്രി), ജോർജ് പട്ടേരിൽ, ഷാജി വെള്ളായിപ്പറമ്പിൽ (പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ), ജോസ് മലയിൽ (എസ്എംസിസി), എൽദോ കുരുന്നപ്പള്ളിൽ (വിൻസെന്റ് ഡി പോൾ സൊസൈറ്റി), ചിന്നമ്മ പുതുപറമ്പിൽ (കാത്തലിക് വിമൻസ് അസോസിയേഷൻ), ജോർജ് കൊക്കാട്ട് (സിസിഡി), ഷാജി എഡ്വിൻ (മലയാളം സ്കൂൾ), ഡോ. ബേബി പൈലി (ഔട്ട് റീച്ച്), വർഗീസ് പള്ളായിൽ (ലിറ്റർജി), സെബാസ്റ്റ്യൻ വിരുതിയിൽ (പിആർഒ) എന്നിവരും യുവജന പ്രതിനിധികളായി ജോൺ വാളിപ്ലാക്കൻ (ആഷേർസ്), ടോണി പട്ടേരിൽ, ഷെറിൻ കാഞ്ഞിരപ്പള്ളിൽ (യൂത്ത് ഔട്ട്റീച്ച്), കെന്നിറ്റ കുമ്പിളുവേലിൽ (മിഷൻ ലീഗ്), തോമസ് മാളിയേക്കൽ (യൂത്ത് കോഓർഡി– പാസ്റ്ററൽ കൗൺസിൽ അംഗം), അരുൺ എടനാട് (ലൈറ്റ് ആൻഡ് സൗണ്ട്) എന്നിവരുമാണ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്. പോൾ ചാക്കോ ഇടവകയുടെ അക്കൗണ്ടന്റും ജോ ആന്റണി, ജിമ്മി ഞാറകുന്നേൽ എന്നിവർ ഓഡിറ്റർമാരുമായിരിക്കും.

പുതിയ ഭരണസമിതിക്ക് ഫാ. റോയിസൺ മേനോലിക്കലും സ്‌ഥാനമൊഴിയുന്ന കൈക്കാരന്മാരായ ആന്റണി കൈതാരത്ത്, സണ്ണി കൊല്ലറക്കൽ, സഖറിയാസ് ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി