ക്നാനായ റീജൺ ഫാമിലി കോൺഫറൻസ്: തീം സോംഗിന് രചനകൾ ക്ഷണിച്ചു
Thursday, January 12, 2017 8:47 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് റീജണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ക്നാനായ റീജൺ തീം സോംഗിന്റെ രചനയിൽ പങ്കാളികളാകുവാൻ താത്പര്യമുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

‘വിശ്വാസവും പാരമ്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക’ എന്ന ഫാമിലി കോൺഫറൻസിന്റെ ആപ്തവാക്യത്തെ ഹൃദയത്തിൽ ഉൾക്കൊള്ളുവാൻ സാധിക്കത്തക്ക വിധത്തിൽ മലയാളവും ഇംഗ്ലീഷും ഇടകലർന്ന തീം സോംഗ് രചിക്കുവാൻ സംഗീത രചനയിൽ അഭിരുചിയുള്ളവരിൽ നിന്നുമാണ് രചനകൾ ക്ഷണിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന രചനക്ക് ഫാമിലി കോൺഫൻസ് വേദിയിൽ സമ്മാനം നൽകും. ക്നാനായ സമൂഹത്തിലെ സർഗാന്മകമായ കഴിവുകളെ പരിപോഷിക്കുവാൻ ഉതകുന്ന ഈ സംരംഭത്തിൽ പങ്കാളികളായിക്കൊണ്ട് രചനകൾ അയയ്ക്കേണ്ട അവസാന ദിവസം ഫെബ്രുവരി 28 ആണ്.

രചനകൾ അയയ്ക്കേണ്ട വിലാസം: [email protected]

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ