ജൊ ബൈഡന് രാഷ്ര്‌ടത്തിന്റെ പരമോന്നത ബഹുമതി
Friday, January 13, 2017 2:53 AM IST
വാഷിംഗ്ടൺ: രാഷ്ര്‌ടത്തിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം വൈസ് പ്രസിഡന്റ് ജൊ ബൈഡന് സമ്മാനിച്ചു. ജനുവരി 12ന് വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ബറാക് ഒബാമ അപ്രതീക്ഷിതമായി ബഹുമതി സമ്മാനിച്ചത്.

രാജ്യത്തോടുള്ള സ്നേഹവും അമേരിക്കൻ പൗരന്മാരോടു പ്രകടിപ്പിച്ച വിശ്വാസ്യതയും തലമുറകളായി ഓർമിപ്പിക്കപ്പെടുമെന്ന് മെഡൽ നൽകികൊണ്ട് ഒബാമ പറഞ്ഞു. പ്രസിഡന്റ് എന്ന നിലയിൽ താൻ നൽകുന്ന അവസാന ബഹുമതിയാണിതെന്ന് ഒബാമ പ്രഖ്യാപിച്ചപ്പോൾ ജോ ബൈഡന്റെ കണ്ണുകൾ നിറഞ്ഞു.

ദീർഘകാല സെനറ്റ് മെംബർ എന്ന നിലയിൽ പ്രകടിപ്പിച്ച കുലീനയും പക്വതയും സൗമനസ്യവും ജൊ ബൈഡനെ മുറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നതായിരുന്നു.

2013ൽ മുൻ ഡലവെയർ അറ്റോർണി ജനറലായിരുന്ന മകൻ ബ്യു അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയപ്പോൾ ബൈഡൻ പ്രകടിപ്പിച്ച മനോവീര്യവും സൗമ്യതയും എല്ലാവരാലും മുക്‌തകണ്ഠം പ്രശംസിക്കപ്പെട്ടിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ