ചെട്ടിയാത്ത് ക്രിയേഷൻസിന്റെ ഗാനോപഹാരം : ‘എനിക്കായ് എന്റെ അമ്മ’ റിലീസ് ചെയ്തു
Friday, January 13, 2017 5:07 AM IST
ബോസ്റ്റൺ: നിരവധി ഹിറ്റ് ക്രിസ്തീയ ഭക്‌തിഗാനങ്ങൾ സമ്മാനിച്ച കെ.ജി പീറ്റർ ചെട്ടിയാത്ത് ക്രിയേഷൻസിന്റെ ബാനറിൽ സംഗീത സംവിധാനം നിർവഹിച്ച് പുറത്തിറക്കുന്ന ചെട്ടിയാത്ത് ക്രിയേഷൻസിന്റെ ക്രിസ്തീയ ഗാനോപഹാരം ‘എനിക്കായി എന്റെ അമ്മ’ പുറത്തിറക്കി. മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖ ഗായകർ ആലപിച്ച കവ്യാത്മക ഗീതങ്ങൾ രചിച്ചത് ജയിംസ് ചെട്ടിയാത്ത് ആണ്.

പ്രമുഖ സംഗീത സംവിധായകൻ കെ.ജി പീറ്റർ ഈണമിട്ട ഗാനങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ഭക്‌തിഗാന രംഗത്ത് തന്റേതായ സ്‌ഥാനം അരക്കിട്ടുറപ്പിച്ച കെസ്റ്റർ, വിത്സൺ പിറവം തുടങ്ങിയ പ്രമുഖരാണ്.

കോട്ടയം മെഡിക്കൽ കോളജിലെ പിടിഎ ഹാളിൽ വച്ചാണ് സിഡിയുടെ പ്രകാശനം നിർവഹിച്ചത്. കാർഡിയോളജി വിഭാഗം ഡോക്ടറും സുപ്രസിദ്ധ വയലിനിസ്റ്റുമായ ഡോ. വി എൽ ജയപ്രകാശ് ഈ ആൽബത്തിന്റെ പ്രകാശന കർമ്മം ആദ്യ കോപ്പി ആർഎംഒ ഡോ. രജ്‌ഞന് കൈമാറികൊണ്ട ് നിർവ്വഹിച്ചു. തദവസരത്തിൽ ഈ ആൽബത്തിന്റെ കോർഡിനേറ്ററും ആശുപത്രി സർജനുമായ ജോയിസ് മണലേൽ ആൽബത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും അർത്ഥവും വിവരിക്കുകയുണ്ടായി. സംഗീത സംവിധാനം നിർവ്വഹിച്ച കെ ജി പീറ്റർ, ഗാനങ്ങൾ ആലപിച്ച ഗായകർ, അനേകം സംഗീത പ്രേമികൾ, ജീവനക്കാർ എന്നിവർ ഈ പ്രകാശന കർമ്മത്തിന് സാക്ഷികളായി. ഗാനങ്ങൾ ആലപിച്ച ഗായകർ തന്നെ ഗാനങ്ങളെ സദസ്സിനു പാടി പരിചയപ്പെടുത്തിയത് തികച്ചും ഹൃദ്യമായി മാറി. ആൽബത്തിന്റെ അമേരിക്കക്കയിലെ പ്രകാശന കർമ്മം ലാസ്വേഗാസിൽ വച്ചാണു നടത്തപ്പെടുന്നത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം