ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പെരുന്നാളും സിൽവർ ജൂബിലി ആഘോഷവും കൊണ്ടാടി
Tuesday, January 17, 2017 5:32 AM IST
ഹൂസ്റ്റൺ: സ്തേഫാനോസ് സഹദായുടെ നാമത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ ഈവർഷത്തെ പെരുന്നാളും പള്ളി സ്‌ഥാപിച്ചതിന്റെ 25–ാം വാർഷികവും ജനുവരി മാസം 5, 6, 7, 8 (വ്യാഴം, വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഭകത്യാദരപൂർവം കൊണ്ടാടി.

ജനുവരി അഞ്ചിനു വ്യാഴാഴ്ച വൈകിട്ട് ആറിനു സൗത്ത് – വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്ക ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ കൊടി ഉയർത്തി പെരുന്നാളിന് തുടക്കം കുറിച്ചു. തുടർന്നു തിരുമേനിയുടെ നേതൃത്വത്തിൽ ശുശ്രൂഷയും വി. കുർബാനയും നടന്നു. റവ. ഫാ. ഡോ. സി. ഒ. വർഗീസ്, റവ. ഫാ. ജോൺ ഗീവർഗീസ് എന്നിവർ സഹകാർമികരായിരുന്നു. ആറിനു വൈകിട്ട് സന്ധ്യാ നമസ്കാരത്തെ തുടർന്നു മാത്യൂസ് ജോർജ്, റൂണോ വർഗീസ് എന്നിവർ നേതൃത്വം നൽകിയ ’ഫാമിലി നൈറ്റ്’ എന്റർറ്റൈൻമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു. പ്രോഗ്രാമിന് സുജിത് സാമുവേൽ എംസിയായും, വിവിധ കലാപരിപാടികൾക്ക് അതിതാ ജോർജ് കോറിയോഗ്രാഫിയും ചെയ്തു. ഏഴിനു വൈകിട്ട് സന്ധ്യാനമസ്ക്കാരവും തുടർന്ന് സിൽവർ ജൂബിലി ആഘോഷവും നടത്തപ്പെട്ടു.



ജൂബിലി ആഘോഷ പരിപാടികൾക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി റവ. ഫാ. ജോർജ് കുര്യൻ സ്വാഗതം ആശംസിച്ച യോഗത്തിൽ, വെരി. റവ. ഫാ. അജു പാല കോറെപ്പിസ്ക്കോപ്പാേ*ാ, റവ. ഫാ. ഡോ. സി. ഒ. വർഗീസ്, റവ. ഫാ. പി. എം. ചെറിയാൻ, റവ. ഫാ. രാജേഷ് കെ ജോൺ, റവ. ഫാ. ഐസക് ബി പ്രകാശ്, ചാർളി വർസീസ് പടനിലം, തോമസ് പള്ളിക്കൽ, അനിഷ് ഏബ്രഹാം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. റവ. ഫാ. ഉമ്മൻ മാത്യൂ. റവ. ഫാ. ജോൺ ഗീവർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. മാത്യു വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ചടങ്ങിൽ ഗാനങ്ങൾ ആലപിച്ചു. ജയ്സൺ വർഗീസ് തയാറാക്കിയ ഇടവകയുടെ ഫൗണ്ടിംഗ് മെംമ്പേഴ്സിന്റെ ചിത്രങ്ങൾ അടങ്ങിയ സ്ലൈഡ് ഷോ മനോഹര ദൃശ്യമായിരുന്നു.

ജൂബിലി പ്രമാണിച്ചുള്ള ചാരിറ്റി പ്രൊജക്ടായ കേരളത്തിൽ ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനം തുടങ്ങിയതായി മാനേജിംഗ് കമ്മിറ്റി അറിയിച്ചു എട്ടിനു ഞായറാഴ്ച രാവിലെ പ്രഭാത നമസ്ക്കാരവും വി. കുർബ്ബാനയും നടത്തപ്പെട്ടു. അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് റാസയും ആശിർവാദവും നടത്തപ്പെട്ടു. സ്നേഹവിരുന്നിനെ തുടർന്നു കൊടിയിറക്കിയതോട് കൂടി ഈവർഷത്തം പെരുന്നാൾ പര്യവസാനിച്ചു.പെരുന്നാളിനും ജൂബിലി ആഘോഷങ്ങൾക്കും ഇടവക വികാരി ജോർജ് കുര്യൻ, ട്രസ്റ്റി ഫിലിപ്പ് ഫിലിപ്പോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി. സെക്രട്ടറി മാത്യൂസ് ഫിലിപ്പ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജീമോൻ റാന്നി