ഹൂസ്റ്റണിൽ ലോക മലയാളി ദിനം ആഘോഷിച്ചു
Wednesday, January 18, 2017 3:49 AM IST
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ലോക മലയാളി ദിനമായി ആഘോഷിച്ചു. ജനുവരി ഏഴിന് ഹൂസ്റ്റണിൽ നടന്ന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ ഘലീിമൃറ ടരമൃരലഹഹമ, ഇന്ത്യൻ കോൺസൽ ജനറൽ ആർ.ഡി. ജോഷി, സ്റ്റാഫോർഡ് പ്രോടൈം മേയർ കെൻ മാത്യു എന്നിവർ മുഖ്യാതിഥികളായിരുന്നു.

എല്ലാ മലയാളി സംഘടനകളും ഒരുമിച്ചുനിന്ന് സമൂഹ നന്മക്കുവേണ്ടി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച പ്രസിഡന്റ് ഐ.കെ. ചെറിയാൻ പറഞ്ഞു. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് എ.വി. അനൂപ്, വി.പി. ജോൺ, സാമുവൽ കുരുവിള, അമേരിക്ക റീജൺ പ്രസിഡന്റ് പി.സി. മാത്യു, എൽദോ പീറ്റർ, ടോം വിരിപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ ജനുവരിയിലും ഒരു ദിവസം ലോകമലയാളി ദിനമായി ആചരിക്കുവാൻ യോഗം തീരുമാനിച്ചു.

തുടർന്നു ഗായകരായ ജെറിയുടേയും രാജീവിന്റേയും ഗാനങ്ങളും ലക്ഷ്മി സ്കൂൾ ഓഫ് ഡാൻസിന്റെ വിവിധ നൃത്തങ്ങളും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ലക്ഷ്മി പീറ്റർ പരിപാടികളുടെ എംസി ആയിരുന്നു.

റിപ്പോർട്ട്: ജേക്കബ് കുടശനാട്