രാജൻ മണിമലേത്ത് നിര്യാതനായി
Thursday, January 19, 2017 1:57 AM IST
ഡിട്രോയിറ്റ്: റാന്നി ചേത്തക്കൽ മണിമലേത്ത് വീട്ടിൽ പരേതരായ ഉണ്ണിത്താൻ തോമസ്, മറിയാമ്മ തോമസ് ദമ്പതിമാരുടെ മകൻ രാജൻ മണിമലേത്ത് (71) ജനുവരി 15–നു ഞായറാഴ്ച്ച നിര്യാതനായി. ലാഹയിൽ മേഴ്സി രാജനാണ് ഭാര്യ. സൂസമ്മ, ഗ്രേസി, മോളി എന്നിവരാണ് സഹോദരങ്ങൾ.

ജനുവരി 21 ശനിയാഴ്ച്ച രാവിലെ 8:30 മുതൽ സെന്റ് തോമസ് ഓർത്തഡോക്സ് (2850 Parent Ave, Warren, MI 48092) ദേവാലയത്തിൽ പൊതുദർശനം നടത്തപ്പെടുന്നതാണ്. രാവിലെ ഒമ്പതിനു കുർബാനയ്ക്കു ശേഷം, 10:30 മുതൽ വൈകിട്ട് നാലു വരെയാണ് വ്യൂവിങ്ങ്. സംസ്ക്കാരം മന്ദമാരുതി സെന്റ് തോമസ് കുരിശുപള്ളിയിൽ വച്ചു പിന്നീട്.

മക്കൾ: ടോബി മണിമലേത്ത് (ഡിട്രോയിറ്റ്, യൂഎസ്എ.), ടിനോ മണിമലേത്ത് (ഡിട്രോയിറ്റ്, യൂഎസ്എ), ടീനാ കൊച്ചുതാഴത്ത്. മരുമക്കൾ: സിമി ടോബി കാലായിൽ, ജോളി ടിനോ തോമ്പുമണ്ണിൽ, റോണി ആൻഡ്രൂസ് കൊച്ചുതാഴത്ത്. കൊച്ചുമക്കൾ: റിയ, ലേയ, ടിയ, ഗിയാനാ, മിയ, സോഫിയ, റിതിൻ, രേഹാൻ, ഡിലൻ, അന്ന.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്