എൻഎസ്എസ് കാനഡയ്ക്ക് നവ നേതൃത്വം
Friday, January 20, 2017 5:13 AM IST
ബ്രാംപ്ടണ്‍: എൻഎസ്എസ് കാനഡയ്ക്ക് നവ നേതൃത്വം. ജനുവരി എട്ടിന് ബ്രാംപ്ടണിൽ നടന്ന എൻഎസ്എസ് കാനഡയുടെ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി സുനിൽ കുമാർ നായർ (പ്രസിഡന്‍റ്), രവിൻ മേനോൻ (വൈസ് പ്രസിഡന്‍റ്), ജയേഷ് മേനോൻ (സെക്രട്ടറി), ശശികുമാർ നായർ (ട്രഷറർ) എന്നിവരേയും ഡയറക്ടർമാരായി റോയി പിള്ള, ജയശ്രീ മേനോൻ, ഗായത്രീദേവി വിജയകുമാർ, മഞ്ജു അഭിലാഷ് എന്നിവരേയും തെരഞ്ഞെടുത്തു.

ശശിധരൻ നായരാണ് സംഘടനയുടെ ചെയർമാൻ. സ്ഥാനമൊഴിയുന്ന ഡയറക്ടർമാരായ ബാല മേനോൻ, സുനിൽ കുമാർ നായർ, പ്രദീപ് മേനോൻ, ഹേമലത രാജേന്ദ്രൻ, വിജയകുമാരി നായർ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.