അന്നമ്മ ജയിംസ് മഞ്ഞാങ്കൽ ഷിക്കാഗോയിൽ നിര്യാതയായി
Sunday, January 22, 2017 1:50 AM IST
ഷിക്കാഗോ: കോട്ടയം മഞ്ഞാങ്കൽ ജെയിംസിന്റെ ഭാര്യ അന്നമ്മ (60) നിര്യാതയായി. പരേത കൂടല്ലൂർ ഇടിയാലിൽ കുടുംബാംഗമാണ്. മക്കൾ : ജോവാൻ, ജോയൽ, ജെഡ്. സഹോദരങ്ങൾ: ജോൺ ഇടിയാലിൽ, മാത്യു ഇടിയാലിൽ, ജോസ് ഇടിയാലിൽ, ജയിംസ് ഇടിയാലിൽ, മേരി തോമസ് പറച്ചുടലയിൽ, ഏലിയാമ്മ ഇലവുംകുഴിപ്പിൽ.

പൊതുദർശനം: ജനുവരി 24, ചൊവ്വ എന്നീ ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ വൈകിട്ട് ഒമ്പതു വരെ സേക്രട്ട് ഹാർട് ക്നാനായ ഫൊറോനാ പള്ളിയിൽ. സംസ്കാര ശൂശ്രൂഷ ജനുവരി 25–നു ബുധനാഴ്ച രാവിലെ 9:30–നു സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. തുടർന്ന് സംസ്കാരം നൈത്സിലുള്ള മേരിഹിൽ സെമിത്തേരിയിൽ.

റിപ്പോർട്ട്: ജോസ് കണിയാലി