മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലന്റിനു നവ നേതൃത്വം
Tuesday, January 24, 2017 1:30 AM IST
സ്റ്റാറ്റൻഐലന്റ്: വടക്കേ അമേരിക്കയിലെ ആദ്യകാല സംഘടനകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലന്റിന്റെ 2017–ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 21–നു പ്രസിഡന്റ് ജോസ് വർഗീസിന്റെ നേതൃത്വത്തിൽ കൂടിയ പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2016–ലെ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും വരവു ചെലവു കണക്കുകളുടെ അവതരണവും പ്രസ്തുത യോഗത്തിൽ നടത്തുകയുണ്ടായി. മുതിർന്ന സംഘടനാ പ്രവർത്തകനായ ഫ്രെഡ് കൊച്ചിനെ പൊതുയോഗം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്തുകയുമുണ്ട ായി.

സംഘടനയുടെ ആദ്യകാല പ്രവർത്തകനും നിരവധി വർഷങ്ങളായി ദേശീയ സംഘടനയായ ഫോമയുടെ സജീവ പ്രവർത്തകനും, ട്രഷററും ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുള്ള ഫൈസൽ എഡ്വേർഡ് (ഷാജി) പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയുണ്ട ായി. പ്രമുഖ മാധ്യമ പ്രവർത്തകനും ഫോമയുടെ മുൻ പി.ആർ.ഒയുമായ ജോസ് ഏബ്രഹാം സെക്രട്ടറിയായും, മികച്ച ഗായകനും കലാകാരനുമായ റോഷിൻ മാമ്മൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വർഷങ്ങളായി സംഘടനയിലെ സ്ത്രീ സാന്നിധ്യമായ ജെമിനി തോമസ് വൈസ് പ്രസിഡന്റായും, ഐ.ടി ബിസിനസ് രംഗത്തെ പ്രമുഖനായ സജിത് കുമാർ നായർ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു കമ്മിറ്റി അംഗങ്ങളായി അലക്സാണ്ട ർ വലിയവീടൻ, സിൽവിയാ ഷാജി, ജോർജ് പീറ്റർ, മാത്യു ഏബ്രഹാം, ബെന്നി ചാക്കോ, ശശികുമാർ, സദാശിവൻ നായർ, സാമുവേൽ കോശി, ബോണിഫെസ് ജോർജ്, ഫ്രെഡ് കൊച്ചിൻ എന്നിവരേയും തദവസരത്തിൽ തെരഞ്ഞെടുത്തു.

സ്റ്റാറ്റൻഐലന്റ് മലയാളികളുടെ സംസ്കാരിക–സാമൂഹിക മണ്ഡലങ്ങളിൽ വ്യക്‌തമായ സ്വാധീനം ചെലുത്തിയിട്ടുള്ള അസോസിയേഷൻ ഇനിയും ഇവിടെയുള്ള മലയാളികളുടെ നന്മയ്ക്കും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാജി അറിയിച്ചു. ജോസ് ഏബ്രഹാമിന്റേയും, സജിത്തിന്റേയും നേതൃത്വത്തിൽ നടന്നുവരുന്ന സ്കൂൾ ഓഫ് ആർട്സിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ മുൻകൈ എടുക്കുമെന്നും കൂട്ടിച്ചേർത്തു. അസോസിയേഷന്റെ ഭരണ നേതൃത്വം അടുത്ത തലമുറയിലേക്കുകൂടി വ്യാപിപ്പിക്കേണ്ട തിന്റെ സമയം അതിക്രമിച്ചു എന്നും അതിനാൽ ഇവിടെയുള്ള യുവജനതയ്ക്കുകൂടി പങ്കാളികളാകാൻ ഉതകുന്ന രീതിയിൽ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തതിലുള്ള നന്ദിയും, ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് തന്നേയും തന്റെ ടീമിനുമുള്ള പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം