യുഎസ് സമുദ്രാതിർത്തിയിൽ റഷ്യൻ ചാരക്കപ്പൽ
Thursday, February 16, 2017 6:24 AM IST
കണക്ടിക്കട്ട്: യുഎസ് സമുദ്രാതിർത്തിയിൽ റഷ്യൻ ചാരക്കപ്പൽ പ്രവേശിച്ചതായി റിപ്പോർട്ട്. കണക്ടിക്കട്ടിൽനിന്നും 30 മൈൽ മാറിയാണ് യുദ്ധക്കപ്പൽ എത്തിയതെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. വിക്ടർ ലിയോനോവ് എന്ന കപ്പലാണ് സമുദ്രാതിർത്തിയിലൂടെ കടന്നു പോയത്. കപ്പലിനെ യുഎസ് നാവികസേന നിരീക്ഷിച്ചു വരികയാണ്.