മലയാളം സൊസൈറ്റി ഹൂസ്റ്റണ്‍ പ്രതിമാസ ചർച്ച സംഘടിപ്പിച്ചു
Friday, February 17, 2017 6:54 AM IST
ഹൂസ്റ്റണ്‍: ഗ്രേറ്റർ ഹൂസ്റ്റണിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഫെബ്രുവരി മാസത്തെ സമ്മേളനം 12ന് ഹൂസ്റ്റണിലെ കേരള ഹൗസിൽ ചേർന്നു.

ജി. പുത്തൻകുരിശ് തയാറാക്കിയ "ഹെർമൻ ഗുണ്ടർട്ടും മലയാളഭാഷയും’ എന്ന ലേഖനവും ജോസഫ് തച്ചാറയുടെ ചെറുകഥയുമായിരുന്നു പ്രധാന വിഷയങ്ങൾ.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്‍റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജി. പുത്തൻകുരിശ് ഹെർമൻ ഗുണ്ടർട്ടും മലയാളഭാഷയും എന്ന ലേഖനം അവതരിപ്പിച്ചു. ജോസഫ് തച്ചാറയുടെ ചെറുകഥ "കൊച്ചോക്കനപ്പാപ്പന്‍റെ പുണ്യപ്രവർത്തികൾ’ പാരായണം ചെയ്തു.

തുടർന്നു പൊതുചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, കുര്യൻ പന്നപ്പാറ, മാത്യു പന്നപ്പാറ, തോമസ് വർഗീസ്, തോമസ്കുട്ടി വൈക്കത്തുശേരി, ജയിംസ് മുട്ടുങ്കൽ, നൈനാൻ മാത്തുള്ള, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളിൽ, ഷിജു ജോർജ്, തോമസ് ചെറുകര, ജോസഫ് തച്ചാറ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട്, എന്നിവർ പങ്കെടുത്തു. അടുത്ത സമ്മേളനം മാർച്ച് 12ന് നടക്കും. വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 ( www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.