റീബി ചെറുവാഴകുന്നേൽ നിര്യാതയായി
Saturday, February 18, 2017 6:56 AM IST
കലിഫോർണിയ: മന്ദമരുതി കാരക്കാട്ടു ചെറുവാഴകുന്നേൽ സി.എ. ഫിലിപ്പോസിന്‍റെ (കുഞ്ഞുമോൻ) ഭാര്യ റീബി (70) ലോസ്ആഞ്ചലസിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 22ന് (ബുധൻ) ഒന്നിന് വൈറ്റിറിലുള്ള റോസ് ഹിൽസ് മെമ്മോറിയൽ പാർക്കിൽ നടക്കും.

പരേത ചെങ്ങന്നൂർ ചിറ്റൂർ കുടുംബാംഗമാണ്. മക്കൾ: ജയ, പ്രിയ. മരുമക്കൾ: ബെക്സ്, ബ്യാരി.

പൊതുദർശനം 21ന് വൈകുന്നേരം ഏഴു മുതൽ എട്ടു വരെ വൈറ്റിറിലുള്ള റോസ് ഹിൽസ് മെമ്മോറിയൽ പാർക്കിൽ.

റിപ്പോർട്ട്: എബി മക്കപ്പുഴ