ഫ്ളോറിഡയിൽ ഇന്ത്യൻ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു
Saturday, February 18, 2017 7:04 AM IST
ഫ്ളോറിഡ: ഇന്ത്യൻ വിദ്യാർഥി ഫ്ളോറിഡയിൽ വാഹനാപകടത്തിൽ മരിച്ചു. ഫ്ളോറിഡ യൂണിവേഴ്സിറ്റി വിദ്യാർഥിയായ കരണ്‍ കുള്ളർ എന്ന ഇരുപത്തിരണ്ടുകാരനാണ് ഫ്ളോറിഡയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചാണ് അപകടം. ഉടൻതന്നെ യുഎഫ് ഷാന്‍റ്സ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്നു നിർത്താതെ പോയ കാറിന്‍റെ ഡ്രൈവർ ഇരുപത്തിമൂന്നുകാരിയെ ഫ്ളോറിഡ പോലീസ് പിൻതുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

ജമ്മുകാശ്മീരിൽനിന്നുള്ള വിദ്യാർഥിയായ കരണ്‍ കഴിഞ്ഞ മാസമാണ് ഇന്ത്യയിൽനിന്നും ഫ്ളോറിഡയിലെത്തിയത്. ടെന്നിസിൽ സമർഥനായ കരണിന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്‍റെ ബിസിനസ് ഇന്േ‍റണ്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ