ഫ്ളവേഴ്സ് ടിവി യുഎസ്എ പ്രവർത്തനോദ്ഘാടനം മാർച്ച് ഒന്നിന്; പുതിയ ഡയറക്ടർമാർ ചാർജെടുത്തു
Sunday, February 19, 2017 2:30 AM IST
ഷിക്കാഗോ: പ്രവർത്തനം തുടങ്ങി 18 മാസത്തിനുള്ളീൽ കേരളത്തിൽ റേറ്റിംഗിൽ രണ്ടാം സ്‌ഥാനത്തേക്കുയരുകയും അമേരിക്കയിൽ പ്രേക്ഷക മനം കവരുകയും ചെയ്ത ഫ്ളവേഴ്സ് ടിവിയുടെ യുഎസ് ഓപ്പറേഷൻസ് മാർച്ച് ഒന്നിനു ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. പൂർണമായും എച്ച് ഡി ആയ ചാനൽ അമേരിക്കൻ മലയാളികൾക്ക് വേണ്ടിയുള്ള വ്യത്യസ്‌ഥ പ്രോഗ്രാമുകളാൽ അപൂർവ മനോഹരമായിരിക്കും.

ഫ്ളവേഴ്സ് ടിവി യുഎസ് ഇപ്പോൾ ഐപിടിവി പ്ലാറ്റ്ഫോമിൽ ആണു ലഭിക്കുന്നതെങ്കിലും വൈകാതെ ഡിടി എച്ച്, കേബിൾ സർവീസ് എന്നിവയിലൂടേയും ലഭ്യമാകും.

ഫൽവഴ്സ് ടിവി യുഎസ് എയുടെ മാനേജിംഗ് ഡയറക്ടർ ജോൺ സുറാവോ ആണ്. അദ്ദേഹത്തിന്റെ സഹോദരായ ഇമ്മാനുവൽ സുറാവോ, നെറിൻ സുറാവോ എന്നിവർ ഡയറക്ടർമാരാണ്. കൊച്ചി കേന്ദ്രീകരിച്ചു ഖനനം, ട്രാൻസ്പോർട്ടേഷൻ എന്നീ മേഖലകളിലാണ് അവർ പ്രവർത്തിക്കുന്നത്.

മറ്റൊരു ഡയറക്ടർ ഡോ. ജോ എം. ജോർജ് ഷിക്കാഗോയിൽ എംകെ ഓർത്തോപീഡിക്സ് പാർട്ട്ണറും സർജനുമാണ്. അമിറ്റ ബോളിങ്ങ്ബ്രൂക്ക് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് കൗൺസിൽ മെഡിക്കൽ ഡയറക്ടറായും വിൽ ഗ്രണ്ടി മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ഡയറക്ടർ സിജോ വടക്കൻ ടെക്സസിൽ ട്രിനിറ്റി ടെക്സസ് റിയൽറ്റി സ്‌ഥാപകനാണ്. മികവും സത്യസന്ധതയും കൈമുതലായ പ്രവർത്തനങ്ങളിലൂടെ ഓസ്റ്റിനിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരിലൊരാളായി മാറാൻ സിജോ വടക്കനു കഴിഞ്ഞു.

ഡാളസിൽ ഒന്നര ദശാബ്ദമായി വിവിധ ദ്രുശ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ടി.സി. ചാക്കോയാണു മറ്റൊരു ഡയറക്ടർ. ദൃശ്യ മാധ്യമങ്ങളിൽ പുതിയ സാങ്കേതിക വിദ്യ സംബന്ധിച്ചും വ്യത്യസ്‌ഥമായ പ്രോഗ്രാമുകൾ സംബന്ധിച്ചും വ്യക്‌തമായ കാഴ്ചപ്പാടുള്ള വ്യക്‌തിയാണ്.
താമസിയാതെ പ്രധാനനഗരങ്ങളിൽ റീജ്യനൽ മാനേജർമാരേയും സാങ്കേതിക വിദഗ്ധരേയും നിയമിക്കും. പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: ബിജു സഖറിയ: 8476306462.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം