ഡിട്രോയിറ്റ് കെസിഎസ് വിൻസറിന്റെ പ്രവർത്തന പരിപാടി ഉദ്ഘടനം ഉജ്വലമായി
Sunday, February 19, 2017 2:31 AM IST
ഡിട്രോയിറ്റ്: ക്നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് വിൻഡ്സറിന്റെ വരുന്ന രണ്ടു വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉത്ഘടനം ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നാം തിയതി വാറനിൽലുള്ള സെന്റ്് തോമസ് ഓർത്തഡോസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.ഡിട്രോയിറ്റ് കെസിഎസ് വിമൻസ് ഫോറവും, കെസിവൈഎല്ലും സംയുക്‌തമായി വൈകുനേരം ഏഴിനു നടത്തിയ കൊന്ത നമസ്കാരത്തോടുകുടി ആരംഭിച്ച യോഗത്തിൽ കെസിഎസ് സെക്രട്ടറി ജോസ് ചാമക്കാല ഏവരെയും യോഗത്തിലേക്ക് സാഗതം ചെയ്തു സംസാരിച്ചു.

കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സറിന്റെ വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ , കെസിഎസ് സ്പിരിച്വൽ ഡയറക്ടർ ഫാ. ഫിലിപ്പ് രാമച്ചനാട്ട് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫാ. രാമച്ചനാട്ട് ക്നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് വിൻഡ്സറിന്റെ ശക്‌തിക്കും ഇന്നത്തെ വളർച്ചക്കും കാരണം കഴിഞ്ഞ ഇരുപതിലധികം കെ.സി.എസിനു നേതൃത്വം കൊടുത്ത പ്രസിഡന്റുമാരും അവരുടെ കമ്മറ്റികളും ആണെന്ന് സാഗതപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. .തുടർന്നു ക്നാനായ കാത്തലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് പ്രസിഡണ്ട് രാജു കക്കാട്ടിൽ സ്വവർഗവിവാഹ നിഷ്ഠയിൽ അധിഷിതമായ ക്നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് വിൻഡ്സറിന്റെ വളർച്ചയിൽ ക്നാനായ റീജിയന്റെ കിഴിൽഉള്ള പള്ളികളുടെ സഹായ സഹകരണങ്ങൾ ഒരു മുതൽക്കൂട്ടാണെന്നും തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

തുടർന്നു യോഗം മുൻ കെസിഎസ് പ്രസിഡന്റ് ബാബു ഇട്ടൂപ്പിനെ കഴിഞ്ഞ രണ്ടുവർഷം കെസിഎസിനെ ഒരു റിലീജിയസ് ചാരിറ്റി ഓർഗനൈസേഷൻ ആക്കിമാറ്റി വളരെ ശക്‌തമായി നയിച്ചതിനെ ബഹുമാനിച്ചു ബൊക്കെ നൽകി ആദരിച്ചു.



കെസിവൈഎൽ പ്രസിഡന്റ് കുമാരി സ്റ്റാനിയ മരങ്ങാട്ടിൽ,കിഡ്സ് ക്ലബ് കോഡിനേറ്റർ ജോംസ് മാത്യു കിഴകെകാട്ടിൽ,വിമൻസ് ഫോറം പ്രസിഡന്റ് ജൂബി ചക്കുങ്കൽ എന്നിവർ ആശംസ പ്രസംഗങ്ങൾ അർപ്പിക്കുകയും ജോസ് ചാമക്കാലയിൽ, മാസ്റ്റർ കോര അചിറത്തലാക്കൽ , മാസ്റ്റർ ആൽഡൺ ചാമക്കാല എന്നിവർ വളരെ മനോഹരമായി ഇമ്പമാർന്ന പാട്ടുകൾ പാടി യോഗത്തിനുമാറ്റുകൂട്ടി. മെറീന ചെമ്പോലയുടെ മനോഹരമായ നൃത്തവും,കിഡ്സ് ക്ലബ് മെമ്പേഴ്സ് അവതരിപ്പിച്ച പരിപാടികളും ദൃശ്യവിസ്മയം തീർത്തു.

എല്ലാ കലാപരിപാടികൾക്കും കിഡ്സ് ക്ലബ് കോർഡിനേറ്റഴ്സ് ആയ ജോംസ് മാത്യുവും,മിഥുൻ മോഹനും നേതൃത്വം നൽകി. തുടർന്ന് അടുത്തമാസം കെസിസിഎൻഎ ഇലക്ഷന് മത്സരിക്കുന്ന പാനലുകളെ കെ സി എസ് സെക്രട്ടറി ജോസ് ചാമക്കാല സദസിനു പരിചയപ്പെടുത്തി. രണ്ടു പാനലുകളും തങ്ങളുടെ പ്രകടന പത്രികകൾ എല്ലാവർക്കും വിശദികരിച്ചു കൊടുത്തു. പരിപാടികൾക്ക് സജി മരങ്ങാട്ടിൽ,തോമസ് ഏലക്കാട്ട്,ജോബി മംഗലത്തെട്ട്!,അലക്സ് കോട്ടൂർ,ബിജു തേക്കിലക്കാട്ടിൽ, ഷാജൻ മുകിലേൽ,ജോംസ് കിഴകെകാട്ടിൽ,ജൂബി ചക്കുങ്കൽ എന്നിവർ നേതൃത്വം നൽകി.ഏകദേശം പത്തുമണിയോടെ സ്നേഹ വിരുന്നിനു ശേഷം ചടങ്ങുകൾ സമാപിച്ചു.ടോംസ് കിഴക്കെകാട്ടിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം