ഫോമ വിമൻസ് ഫോറം രാജ്യാന്തര വനിതാദിനം ആചരിക്കുന്നു
Monday, February 20, 2017 4:25 AM IST
ന്യൂയോർക്ക്: ഫോമാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ രാജ്യാന്തര വനിതാദിനം ആഘോഷിക്കുവാൻ ഒരുക്കങ്ങൾ നടക്കുന്നതായി വിമൻസ്ഫോറം ഭാരവാഹികൾ അറിയിച്ചു. മാർച്ച് എട്ടിനു ലോകമൊട്ടാകെ രാജ്യാന്തര വനിതാദിനം കൊണ്ടാടുന്നു.

രാഷ്ര്‌ടീയ, സാമൂഹിക കലാ സാംസ്കാരികമേഖലകളിൽ സ്ത്രീകൾ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം തൊഴിൽ രംഗത്തും സമൂഹത്തിലും സ്ത്രീ,പുരുഷസമത്വം കൈവരിക്കുന്നതിന് വനിതകളെ ആഹ്വാനം ചെയ്യുക എന്നതുമാണ് വനിതാദിനത്തിന്റെ ലക്ഷ്യം.

1908ൽ ന്യൂയോർക്കിൽ നടന്ന ചരിത്രപ്രധാനമായ വിമൻസ് റാലി, വനിതാദിനം എന്ന ആശയത്തിനു മുന്നോടിയായി. തുടർന്ന് 1911 ലാണ് വിവിധ രാജ്യങ്ങളിലായി രാജ്യാന്തര വനിതാദിനത്തിനു തുടക്കംകുറിച്ചത്. ഒരു നൂറ്റാണ്ട് തികഞ്ഞപ്പോൾ 2011 മാർച്ച് മാസം വിമൻസ് ഹിസ്റ്ററി മാസം ആയി ആചരിച്ചു.

'Be Bold for Change' എന്നതാണ് ഈ വർഷത്തെ രാജ്യാന്തര വനിതാദിനത്തിന്റെ ആശയം. ഈ വിഷയത്തെ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള വനിതകൾ ഒത്തുചേരുമ്പോൾ അതിൽ ഭാഗഭാക്കാകുവാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ടെന്ന് ഫോമാ വിമൻസ് ഫോറം ഭാരവാഹികൾ പറഞ്ഞു.

ന്യൂയോർക്ക്, ഷിക്കാഗോ, ഫ്ളോറിഡ തുടങ്ങി പല സ്‌ഥലങ്ങളിലുമുള്ള ഫോമാ വിമൻസ് ഫോറം ചാപ്റ്ററുകൾ വനിതാദിനത്തിനു തയാറെടുക്കുകയാണ്. ഈ സംരംഭത്തിൽ ഭാഗഭാക്കാകുവാൻ എല്ലാ മലയാളി വനിതകളെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ഡോ.സാറാ ഈശോ :845 304 4606 ബീനാ വള്ളിക്കളം : 773 507 5334 രേഖാ നായർ : 347 885 4886 ഷീലാ ജോസ് : 954 643 4214 കുസുമം ടൈറ്റസ് : 253 797 0252.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്