ഐപ്പ് കുര്യാക്കോസ് ന്യൂയോർക്കിൽ നിര്യാതനായി
Wednesday, February 22, 2017 4:04 AM IST
ന്യൂയോർക്ക് : കുമരകം മുട്ടത്തുവാക്കൾ പരേതനായ എം.ഐ കുര്യാക്കോസിന്റെയും ശോശാമ്മ കുര്യാക്കോസിന്റെയും മകൻ ഐപ്പ് കുര്യാക്കോസ് (രാജൻ –62) ഫെബ്രുവരി 21 –നു ന്യൂയോർക്കിൽ നിര്യാതനായി.

പരേതൻ കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് യാക്കോബായ പള്ളി ഇടവകാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24 –നു വെള്ളി രാവിലെ ഒമ്പതിനു ന്യൂയോർക്കിലെ മാസപിക്യുവയിലുള്ള സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ പുറമറ്റം കൊച്ചുകണ്ണോലിൽ സൂസൻ ഐപ്പ് , മകൾ ആഷിലി ഐപ്പ്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട്.

റിപ്പോർട്ട്: റോയ് മണ്ണൂർ