രക്തദാനം സംഘടിപ്പിച്ചു
Wednesday, February 22, 2017 10:12 AM IST
ടെക്സസ്: മക്കാലൻ, എഡിൻബർഗ് സീറോ മലബാർ കത്തോലിക്കാ സഭ സെന്‍റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് ബ്ലഡ് സർവീസുമായി ചേർന്ന് ഫെബ്രുവരി 19ന് എഡിൻബർഗ് സീറോ മലബാർ ദേവാലയത്തിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.

രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ നടന്ന ജീവകാരുണ്യ രക്തദാന ചടങ്ങിൽ ഇരുപത്തിനാലോളം രക്ത ദാതാക്കൾ പങ്കെടുത്തു.

ഡിവൈൻ മേഴ്സി ചർച്ച് വികാരി ഫാ. വിൽസണ്‍ ആന്‍റണി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി അംഗങ്ങളായ ഏബ്രഹാം ഫിലിപ്പോസ്, ജോണ്‍സണ്‍ വർഗീസ്, പ്രസിഡന്‍റ് സിബി വർഗീസ്, സെക്രട്ടറി തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ശങ്കരൻകുട്ടി