കാർഡ് ഗെയിംസ് ഏപ്രിൽ ഒന്നിന്
Thursday, February 23, 2017 7:41 AM IST
ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാവർഷവും നടത്തുന്ന ചീട്ടുകളി മത്സരം (56) ഏപ്രിൽ ഒന്നിന് (ശനി) രാവിലെ ഒന്പതു മുതൽ മൗണ്ട് പ്രോസ്പെക്ടിലുള്ള സിഎംഎ ഹാളിൽ (834 E Rand Rd, Suite 13, Mount Prospect, IL-60056) നടക്കും.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോസ് മുല്ലപ്പള്ളി സ്പോണ്‍സർ ചെയ്ത കുര്യൻ മുല്ലപ്പള്ളിൽ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് ജോണിക്കുട്ടി പിള്ള വീട്ടിൽ സ്പോണ്‍സർ ചെയ്ത ജോസഫ് പിള്ളവീട്ടിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും ലഭിക്കും.

മത്സരത്തിന്‍റെ നടത്തിപ്പിനായി ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, മത്യാസ് പുല്ലാപള്ളിൽ, ജോർജ് പുതുശേരിൽ എന്നിവരടങ്ങിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. ടീമുകളുടെ എണ്ണം പരിമിതപ്പെടുത്തുവാൻ സാധ്യതയുള്ളതിനാൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്‍റ് രഞ്ജൻ ഏബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ 630 607 2208, മത്യാസ് പുല്ലാപ്പള്ളിൽ 847 644 6305, ജോർജ് പുതുശേരിൽ 847 882 9401.