ഇ.ജി. വർഗീസ് ഡാളസിൽ നിര്യാതനായി
Thursday, February 23, 2017 7:44 AM IST
ഡാളസ്: കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ ഇ.ജി. വർഗീസ് ്(തങ്കച്ചൻ - 71) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 25ന് (ശനി) ഒന്പതിന് കരോൾട്ടണ്‍ മാർത്തോമ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ. (400 Freeport Pkwy, Coppell, TX 75019).

ഭാര്യ സാറാമ്മ റാന്നി ചേത്തക്കൽ കല്ലിൽ കുടുംബാംഗം. മകൾ: എമി വർഗീസ് (മക്കാലൻ, ടെക്സസ്). മരുമകൻ: റിജു ജോർജ് ഇടനാട് ചെങ്ങന്നൂർ. കൊച്ചുമക്കൾ: റിയ, ഏയ്ഞ്ചൽ. സഹോദരങ്ങൾ: പരേതയായ ഭാനു (നെടുമണ്‍കാവ്), തങ്കമ്മ (ഡാളസ്), ഇ.ജി.ജോണ്‍ (യുഎസ് പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ്), മോളി (ഡാളസ്), ബാബു വടക്കേൽ (കോഴഞ്ചേരി).

പൊതുദർശനം 24ന് (വെള്ളി) വൈകുന്നേരം ആറു മുതൽ 9 വരെ മാർത്തോമ ചർച്ച് ഓഫ് ഡാളസ് കരോട്ടണിൽ (1400 W Frankford Rd, Carrolton, TX- 75 007).

റിപ്പോർട്ട് : ഷാജി രാമപുരം