കെയർവേസ് ട്രാവൽസിന്‍റെ വിനോദയാത്ര
Friday, February 24, 2017 7:27 AM IST
ന്യൂജേഴ്സി: ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ പ്രമുഖ ട്രാവൽ ഏജൻസി കെയർവേസ് ട്രാവൽസ് സൗകര്യമൊരുക്കുന്നു. കാൽനൂറ്റാണ്ടിലേറെ ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ പരിചയവും പക്വതയുമുള്ള പി.ടി ചാക്കോയുടെ കെയർവേസ് ട്രാവൽസാണ് ഓഷ്യാന മേഖലയുടെ മനോഹാരിത നേരിട്ടു കാണാൻ അവസമൊരുക്കുന്നത്.

ഓരോ രാജ്യത്തും നേരിട്ടു ചെന്നു അവിടെ സന്ദർശകർക്കുവേണ്ട എല്ലാ കാര്യങ്ങളും നേരിട്ടു നടപ്പാക്കിയതിനു ശേഷം മാത്രം ടൂർ പദ്ധതി തയാറാക്കുന്നുവെന്നതാണ് കെയർവേസ് ട്രാവൽസിന്‍റെ പ്രത്യേകത. ഇതിനായി കെയർവേസ് ട്രാവൽസിന്‍റെ ചുക്കാൻ പിടിക്കുന്ന പി.ടി ചാക്കോ അതാതു സ്ഥലങ്ങൾ സന്ദർശിച്ചു ഓരോ യാത്രികനുംവേണ്ട സുരക്ഷയും വിനോദോപാധികളും താമസ-തുടർ യാത്രാ സൗകര്യങ്ങളുമുണ്ടെന്നും ഉറപ്പുവരുത്തുന്നു.

ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര മാർച്ച് 23 മുതൽ ഏപ്രിൽ നാലു വരെയാണ്. 13 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ സിഡ്നി, മെൽബണ്‍, കാൻബറ എന്നിവയാണ് ഓസ്ട്രേലിയയിൽ സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങൾ. പെൻഗ്വിൻ വാസകേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരമൊരുക്കുന്നുണ്ട്. ന്യൂസിലൻഡിലെ ഓക്ലൻഡിൽ ഇറങ്ങുന്ന സംഘം പ്രശാന്തതയുടെ പര്യായമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും.

മേയ് 17 മുതൽ 29 വരെ നീളുന്ന ഹോങ്കോംഗ്, ബാങ്കോക്ക്, ക്വാലാലംപൂർ, സിംഗപ്പൂർ യാത്രയും ഈ വർഷം തന്നെ യാത്രികർക്കായി കെയർവേസ് ട്രാവൽസ് ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: പി.ടി ചാക്കോ 201 483 7151, [email protected], www.bestholylandtours.com

റിപ്പോർട്ട്: ജോർജ് തുന്പയിൽ