ഒക്കലഹോമ മലയാളി അസോസിയേഷനു് ജയചന്ദ് വാര്യത്തോടിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി
Saturday, February 25, 2017 4:10 AM IST
ഒക്കലഹോമ: ഒക്കലഹോമ മലയാളികളുടെ സാമൂഹിക സാംസ്കാരിക സംഘടനയായ ഒക്കലഹോമ മലയാളി അസോസിയേഷൻ അതിന്റെ പ്രവർത്തനത്തിൽ 22 വർഷം പിന്നിടുന്ന 2017– ൽ അതിന്റെ സാരഥിയായി ജയചന്ദ് വാര്യത്തോടിയെ തെരഞ്ഞെടുത്തു. പുതിയ 17 അംഗ ഭരണ സമിതി ഫെബ്രുവരി 12–നു ചുമതലയേറ്റെടുത്തു.

ഈ വർഷം ഒഎംഎയുടെ ചരിത്രത്തിലെ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു വർഷമാക്കി മാറ്റുമെന്നു പുതിയ പ്രസിഡന്റ് തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. വളരെ വിപുലമായ പരിപാടികൾ ആണ് ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വിവിധ സെമിനാറുകൾ, ഇൻഡ്യ കോൺസുലേറ്റ് ക്യാമ്പുകൾ, മിസ് ഒഎംഎ സൗന്ദര്യ മത്സരം, സീനിയേഴ്സിനായി പ്രത്യേക പരിപാടികൾ, യുവജനങ്ങൾക്കായി ടാലന്റ് ഷോ, മറ്റ് എഡ്യുക്കേഷനൽ സെമിനാറുകൾ, കേരള കാർണിവൽ തുടങ്ങി വിവിധ പരിപാടികളോടു കൂടി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അസോസിയേഷന്റെ പുതിയ സെക്രട്ടറി ഷാജി ജോർജ് പറഞ്ഞു. അസോഷിയേന്റെ കലാവിഭാഗത്തിന്റെ ചുമതലയിൽ അതിന്റെ മൂന്നാമതു മുഴുനീള മലയാളം നാടകവും ഈ വർഷം അണിയിച്ചൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

അസോസിയേഷന്റെ പുതിയ ഭരണസമിതി താഴെപ്പറയുന്നവരാണ്.
പ്രസിഡന്റ് ജയചന്ദ് വാര്യത്തോടി, വൈസ് പ്രസിഡന്റ് സാം ജോൺ, സെക്രട്ടറി ഷാജി ജോർജ്, ട്രഷറർ ജേക്കബ് ജോൺ, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് ആന്റണി, ആർട്സ് കോർഡിനേറ്റർ ഏഞ്ചല ഉമ്മൻ, യൂത്ത് കോർഡിനേറ്റർ അനിഷ് നമ്പ്യാർ, സ്പോർട്സ് കോർഡിനേറ്റർ ഷിബു ജേക്കബ്, ലേഡീസ് കോർഡിനേറ്റർ ഷേർളി ജോൺ, ഭകമ്മറ്റി അംഗങ്ങൾ റെജി റ്റി വർഗ്ഗീസ്, കെന്നി ജോർജ്, ജോബി ജോസഫ്, മാത്യു ഫ്രാൻസിസ്, ഷൈനി മാനുവേൽ, പ്രവീൺ തോമസ്, ഡൊമിനിക് ആന്റണി, ജെസ്റ്റൻ ജോൺ.

റിപ്പോർട്ട്: ഷാജി ജോർജ്