അരിസോണയിൽ വിഷു ആഘോഷം ഏപ്രിൽ ഒന്പതിന്
Saturday, March 18, 2017 8:13 AM IST
ഫീനിക്സ്: ഐശ്വര്യത്തിന്‍റയും സമൃദ്ധിയുടെയും പൊൻകണിയൊരുക്കി അരിസോണയിലെ മലയാളികൾ ഏപ്രിൽ ഒന്പതിന് (ഞായർ) വിഷു ആഘോഷിക്കുന്നു. കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തിൽ ഇന്തോ-അമേരിക്കൻ കൾച്ചറൽ സെന്‍ററിലാണ് ആഘോഷ പരിപാടികൾ.

സന്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും ഗൃഹാതുരത്വത്തിന്‍റെയും സ്മരണകളുമായി തുടങ്ങുന്ന ആഘാഷ പരിപാടികളിൽ പരന്പരാഗതരീതിയിൽ കണിയൊരുക്കി വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം, വിഷു സദ്യ എന്നിവ കൂടാതെ കേരളത്തിന്‍റെ പൈതൃകവും പാരന്പര്യവും വിളിച്ചോതുന്ന വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.

അരിസോണയിലെ കലാകാര·ാർ അവതരിപ്പിക്കുന്ന "കൃഷ്ണാമൃതം’ എന്ന സംഗീത നൃത്ത നാടകവും കേരളത്തിന്‍റെ തനതായ രുചികൂട്ടുകളാൽ പ്രഗത്ഭരായ പാചകക്കാർ തയാറാക്കുന്ന വിഷു സദ്യ എന്നിവ ഈ വർഷത്തെ ആഘോഷത്തിന്‍റെ പ്രധാന ആകർഷണങ്ങളാണ്. ന·യുടെ ഉത്സവമായ വിഷുവിന്‍റെ ചാരുത ഒട്ടും ചോർന്നുപോകാതെ വളരെ മനോഹരവും കമനീയവുമായ രീതിയിലാണ് ഈ വർഷത്തെ വിഷു ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നു സംഘടനയുടെ ഭാരവാഹികളായ സുധീർ കൈതവന, ജോലാൽ കരുണാകരൻ, ദിലീപ് പിള്ള, രാജേഷ് ഗംഗാധരൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: മനു നായർ