ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പീഡാനുഭവ ദൃശ്യാവതരണം
Saturday, March 18, 2017 8:21 AM IST
ഷിക്കാഗോ: ക്രിസ്തുവിന്‍റെ പീഡാനുഭവം നാടകീയമുഹൂർത്തങ്ങളിലൂടെ സജീവമാക്കുന്ന “Passon of Christ” ” ദൃശ്യാവതരണം ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ അവതരിച്ചു.

പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും വികാരസാന്ദ്രമായ രംഗങ്ങൾ സജീവമാക്കി അവതരിപ്പിച്ചത് പോളിഷ് സമൂഹത്തിലെ മിസ്റ്റീരിയം ((Misterium) എന്ന പ്രാർഥനാഗ്രൂപ്പിലെ 80 ഓളം കലാകാരൻമാരും കലാകാരികളുമാണ്. വചനമായി അവതരിച്ച യേശുക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെയും സഹാനുഭൂതിയുടെയും ജീവിതവും തന്നെ തന്നെ ദിവ്യകാരുണ്യമാക്കിത്തീർത്ത അന്ത്യ അത്താഴ രംഗങ്ങളും പീലാത്തോസിന്‍റെ അരമനയിലെ കൽത്തൂണിൽ കെട്ടിയുള്ള ചമ്മട്ടി അടികളും കുരിശിന്‍റെ വഴിയും മരണവും ഉത്ഥാനവും എല്ലാം ഉൾകൊള്ളുന്ന രക്ഷാകര സംഭവങ്ങളുടെ നാടകീയ ആവിഷ്കാരം ആരുടേയും കരളലിയിപ്പിക്കുന്ന രംഗങ്ങളായിരുന്നു.

ആയിരക്കണക്കിനു വിശ്വാസികൾ നിറഞ്ഞുനിന്ന ദേവാലയ അങ്കണത്തിത്തിൽ ഭാരമേറിയ മരകുരിശും പേറി ഗാഗുൽത്താമലയിലേക്കു നടന്നു പോകുന്ന യേശുക്രിസ്തുവിന്‍റെ അന്ത്യയാത്രയെ ത·യത്തോടെ അവതരിപ്പിക്കുന്നതിൽ മികവുറ്റ പ്രകടനം കാഴ്ചവച്ചു. ലൈറ്റ് ആൻഡ് സൗണ്ട് എഫക്ട് സാങ്കതിക വിദ്യയുടെ മികവിൽ വിസ്മയസ്ഫോടന മാക്കിയ ഈ ദൃശ്യകലാവിരുന്ന് സദസിലിരുന്ന ജനഹൃദയങ്ങളെ രണ്ടര മണിക്കൂർ കൊണ്ട് രണ്ടായിരത്തിലധികം വർഷം പിന്നിലേക്കു കൂട്ടി കൊണ്ടുപോയി ചെന്നെത്തിച്ചത് ആ പ്രിയപുത്രനിലാണ്.

ഇടവക വികാരി മോണ്‍ തോമസ് മുളവനാൽ, സഹവികാരി ഫാ. ബോബൻ വട്ടേന്പുറം കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളിൽ, പോൾസണ്‍ കുളങ്ങര ,ജോയിച്ചൻ ചെമ്മാച്ചേൽ ,സിബി കൈതക്കത്തൊട്ടിയിൽ ,ടോണി കിഴക്കേക്കുറ്റ് എന്നിവർക്കൊപ്പം മത്തച്ചൻ ചെമ്മാച്ചേൽ ,ബിജു വാക്കേൽ ബൈജു കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം