ഫൊക്കാന ന്യൂയോർക്ക് റീജണ്‍ പ്രതിനിധി സമ്മേളനം
Tuesday, March 21, 2017 5:42 AM IST
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണിന്‍റെ പ്രതിനിധി സമ്മേളനം ന്യൂറോഷലിലെ ഷേർളിസ് ഇന്ത്യൻ റസ്റ്ററന്‍റിൽ സംഘടിപ്പിച്ചു. പ്രസിഡന്‍റ് തന്പി ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഫൊക്കാന ന്യൂയോർക്ക് റീജണിന്‍റെ 2017-18 കാലഘട്ടത്തിലേക്കുള്ള കർമ പരിപാടികൾക്ക് രൂപം നൽകാൻ സമ്മേളനത്തിൽ ചർച്ച നടത്തി. ചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുവാനും പരമാവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാനും പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാന ന്യൂയോർക്ക് റീജണിന്‍റെ കർമ പരിപാടി രൂപപ്പെടുത്തുവാനും തീരുമാനമായി.

വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലയിസി അലക്സ്, ബോബി ജേക്കബ്, കൊച്ചുമ്മൻ ജേക്കബ്, വർഗീസ് ഉലഹന്നാൻ, ജോർജ് ഇട്ടൻ പടിയത്ത്, അപ്പുകുട്ടൻ നായർ, ജോണ്‍ പോൾ, ബാല കെ.ആർ.കെ, മേരി ഫിലിപ്പ്, ഫിലിപ്പ്, മേരിക്കുട്ടി മൈക്കിൾ, സജി പോത്തൻ, ഇന്നസെന്‍റ് ഉലഹന്നാൻ, ചാൾസ് ആന്‍റണി, മത്തായി പി. ദാസ്, ആന്‍റോ വർക്കി, രാജ് തോമസ്, ജോണ്‍ മാത്യു (ബോബി), ലിജോ ജോണ്‍, വിപിൻ ദിവാകരൻ, ജോണ്‍ തോമസ്, മത്തായി ചാക്കോ, പൗലോസ് വർക്കി, കുര്യാക്കോസ് തരികൻ, ജയിംസ് ഇളംപുരയിടം, മാത്യു മണാലിൽ, സജി, ജോർജ് ഉമ്മൻ, മേരി ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, പോൾകറുകപള്ളിൽ, ജോയ് ഇട്ടൻ, ടെറൻസൻ തോമസ്, വിനോദ് കെയാർകെ, ലീലാ മാരേട്ട്, അലക്സ് തോമസ്, ശബരിനാഥ് നായർ, തോമസ് കൂവല്ലൂർ, അജിൻ ആന്‍റണി എന്നിവർ നേതൃത്വം നൽകി.