ഷിക്കാഗോ മലയാളി അസോസിയേഷൻ ഫുഡ് ഡ്രൈവ് 30ന്
Tuesday, March 21, 2017 8:11 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കർമ പരിപാടികൾ പ്രഖ്യാപിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് മാർച്ച് 30ന് (വ്യാഴം) വൈകുന്നേരം അഞ്ചിന് ഡെസ്പ്ലെയിൻസിലുള്ള കാത്തലിക് ചാരിറ്റീസിൽ (1717 Rand Rd, Desplaines, IL) നടക്കും. 150 ഓളം ആളുകൾക്ക് ഭക്ഷണം കൊടുക്കുന്ന ചടങ്ങിൽ സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർ ജോണ്‍സണ്‍ കണ്ണൂക്കാടനുമായി എന്ന 847 477 0564 നന്പരിൽ ബന്ധപ്പെടുക.

ഏപ്രിൽ ഒന്നിന് സിഎംഎ ഹാളിൽ നടക്കുന്ന ചീട്ടുകളി മത്സര(56)ത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തയായി. ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, മത്യാസ് പുല്ലാപ്പള്ളിൽ, ജോർജ് പുതുശേരിൽ എന്നിവരാണ് കോഓർഡിനേറ്റർമാർ.

ഏപ്രിൽ 22ന് നടക്കുന്ന കലാമേളയുടെ രജിസ്ട്രേഷൻ ഭംഗിയായി പുരോഗമിക്കുന്നു. ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയത് ജനങ്ങൾക്ക് ഉപകാരപ്രദമാണെന്ന് കലാമേളാ ഭാരവാഹികളായ ജിതേഷ് ചുങ്കത്ത്, സിബിൾ ഫിലിപ്പ്, സക്കറിയ ചേലക്കൽ എന്നിവർ പറഞ്ഞു.

മേയ് ആറിന് സിഎംഎ ഹാളിൽ സൗജന്യ നിരക്കിൽ ഒരു സിപിആർ ക്ലാസ് നടത്തുന്നു. Director of Nursing at Presence Health and Nurse Manager at Holy Family Medie Centre ഷിജി അലക്സ് ആണ് ക്ലാസ് നടത്തുക. ആദ്യമായി സിപിആർ സർട്ടിഫിക്കേഷൻ ആവശ്യമുള്ളവരും സർട്ടിഫിക്കറ്റ് പുതുക്കേണ്ടവർക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്. താത്ര്യമുള്ളവർ ചാക്കോ തോമസ് മറ്റത്തിപ്പറന്പിലുമായി 847 373 8756 ബന്ധപ്പെടുക.

ഷിക്കാഗോയിലെ വിവിധ മലയാളികൾക്കെല്ലാം ഒന്നിച്ചുകൂടുവാനും ഗൃഹാതുരസ്മണകൾ പങ്കുവയ്ക്കുവാനുമായി ജൂണ്‍ 17ന് (ശനി) ഷിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് നടത്തുന്നു. ഡെസ്പ്ലയിൻസിലെ Big Bend Lake പാർക്കി (Golf and bender Rd)ൽ വച്ചാണ് പിക്നിക് നടത്തുക. വിവരങ്ങൾക്ക് സണ്ണി മൂക്കേട്ട് 847 401 2742, മനു നൈനാൻ 847 532 9384, ജോഷി പുത്തൂരാൻ (630 544 7780), സഖറിയ ചേലക്കൽ (630 605 1172) എന്നിവരുമായി ബന്ധപ്പെടുക.

ജൂലൈ 22ന് (ശനി) രാവിലെ എട്ടു മുതൽ ആറു വരെ മൗണ്ട് പ്രോസ്പക്ടിലുള്ള Rec Plex Mount Prospect Park District ൽ ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റ് നടത്തുന്നു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍റെ (847 477 0564) നേതൃത്വത്തിലുള്ള കമ്മിറ്റി, ആ ടൂർണമെന്‍റിന്‍റെ വിശദവിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.

അമേരിക്കയിൽ ഏറ്റവും അധികം മലയാളികൾ പങ്കെടുക്കുന്ന ഓണാഘോഷം സിഎംഎ ഓണം സെപ്റ്റംബർ രണ്ടിന് (ശനി) വൈകുന്നേരം നാലിന് ഓണസദ്യയോടുകൂടി താഫ്റ്റ് ഹൈസ്കൂളിൽ ആരംഭിക്കും. തുടർന്ന് ഘോഷയാത്രയും പൊതുസമ്മേളനവും കലാപരിപാടികളും നടക്കും.

സംഘടനയുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 24ന് (ഞായർ) വൈകുന്നേരം അഞ്ചിന് സിഎംഎ ഹാളിൽ ചേരും. ഭരണഘടനാ ഭേദഗതിയും മറ്റ് വിഷയങ്ങളും ചർച്ചചെയ്യും.

ഹൈസ്കൂൾ വിദ്യാർഥികൾക്ക് എല്ലാ വർഷവും നൽകിവരുന്ന സ്കോളർഷിപ്പ് (വിദ്യാഭ്യാസ പ്രതിഭാ പുരസ്ക്കാരം) ഈ വർഷവും നൽകുന്നതാണ്. വിവരങ്ങൾക്ക് സ്റ്റാൻലി കളരിക്കമുറിയുമായി ബന്ധപ്പെടുക. ഫോണ്‍: 847 877 3316.

കലാമേളയോടനുബന്ധിച്ചു നടത്തുന്ന സ്പെല്ലിംഗ് ബി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് ഈ വർഷം കാഷ് അവാർഡും നൽകും.

യോഗത്തിൽ പ്രസിഡന്‍റ് രഞ്ജൻ ഏബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ, അച്ചൻകുഞ്ഞ് മാത്യു, ടോമി അന്പനാട്ട് തുടങ്ങിയവരും സംസാരിച്ചു.

റിപ്പോർട്ട് : ജിമ്മി കണിയാലി