ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷനു പുതിയ സാരഥികൾ
Wednesday, March 22, 2017 12:10 AM IST
ന്യൂയോർക്ക്: വടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷന്‍റെ പുതിയ ഭാരവാഹികളായി സുധൻ പാലയ്ക്കൽ (പ്രസിഡന്‍റ്), സജീവ് ചേന്നാട്ട് (സെക്രട്ടറി), സുനിൽ കുമാർ കൃഷ്ണൻ (ട്രഷറർ), അഡ്വ. കല്ലുവിള വാസുദേവ് (ട്രസ്റ്റി ചെയര്മാ്ൻ), ഡോ.എം.അനിരുദ്ധൻ, ഡോ.പുരുഷോത്തമൻ ചന്ദ്രോത്ത് (മുഖ്യ രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തുകൊണ്ട് 2018ൽ ന്യൂയോർക്കിൽ നടത്തുന്ന ആഗോള ശ്രീനാരായണ കണ്‍വൻഷന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കണ്‍വെൻഷനോടനുബന്ധിച്ചു വടക്കെ അമേരിക്കയിലുള്ള എല്ലാ ശ്രീനാരായണീയർക്കും പരസ്പരം കാണുവാനും, ആശയങ്ങൾ കൈമാറുന്നതിനും, അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദി ഒരുക്കുന്നതിനോടൊപ്പം ഗുരുദർശനം അറിയാനും, ഗുരുസന്ദേശങ്ങളുടെ കാലിക പ്രസക്തി മറ്റുള്ളവരിലേക്ക് എത്തിക്കുവാനുമുള്ള ശ്രമങ്ങൾക്കു മുഖ്യപരിഗണന കൊടുത്തുള്ളതായിരിക്കും.

സമ്മേളനത്തിന്‍റെ വിജയത്തിനു ശ്രീനാരായണ ദർശനങ്ങളിൽ ആകർ ഷിതരായ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണംഭാരവാഹികൾ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സുധൻ പാലക്കൽ (347 993 4943), സജീവ് ചേന്നാട്ട് (917 979 0177), സുനിൽകുമാർ കൃഷ്ണൻ (516 225 7781).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം