ഒബാമയുടെ ജന്മദിനം അവധിയാക്കാനുള്ള നീക്കം പരാജയപ്പെട്ടു
Wednesday, March 22, 2017 5:57 AM IST
ഷിക്കാഗോ: ഒബാമയുടെ ജന്മദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച നീക്കം സഭയിൽ പരാജയപ്പെട്ടു. ഇല്ലിനോയ് സംസ്ഥാനത്തുനിന്നും പ്രസിഡന്‍റുമാരായിരുന്നിട്ടുള്ളവരോടുള്ള അനാദരവയിരിക്കും ബിൽ പാസാകുന്നതോടെ ഉണ്ടാവുക എന്ന് നിയമസഭാ സമാജികർ അഭിപ്രായപ്പെട്ടു. മാത്രവുമല്ല അവധി ദിനമാകുന്നതോടെ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും അടച്ചിടുന്നത് സാന്പത്തിക നഷ്ടം വരുത്തിവയ്ക്കുമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഷിക്കാഗോ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന ആഡ്രെതപേഡി, സോണിയ ഹാർപർ എന്നീ ഡമോക്രാറ്റിക് അംഗങ്ങളാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. അമേരിക്കയുടെ നാല്പത്തിനാലാമത്തെ പ്രസിഡന്‍റായിരുന്ന ഒബാമയുടെ ജ·ദിനമായ ഓഗസ്റ്റ് നാല് പതിമൂന്നാമത് സംസ്ഥാന അവധി ദിനമാക്കാനായിരുന്നു ബിൽ അവതരിപ്പിച്ചത്. ഡമോക്രാറ്റിക് പാർട്ടി അംഗങ്ങൾ പ്രതീക്ഷയോടെ കൊണ്ടുവന്ന ബിൽ റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പും 12 പേർ വോട്ടെടുപ്പിൽനിന്നും വിട്ടു നിന്നതുമാണ് പാരാജയപ്പെടാൻ കാരണമായത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ