ഇന്ത്യയിലെ ചാരിറ്റി പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്ന് യുഎസ്
Thursday, March 23, 2017 5:52 AM IST
വാഷിംഗ്ടണ്‍: പാവപ്പെട്ട കുട്ടികൾക്കുവേണ്ടി നടത്തി വന്നിരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ ഹൗസ് മെംബർമാർ ഇന്ത്യൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു.

യുഎസ് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമൻ എഡ്റോയ്ഡ് (ഡമോക്രാറ്റിൻ, കലിഫോർണിയ) റാങ്കിംഗ് മെംബർ എലിയറ്റ് (ഡമോക്രാറ്റിൻ ന്യൂയോർക്ക്) എന്നിവർ തയാറാക്കിയ നിവേദനത്തിൽ യുഎസ് ഹൗസിലെ 107 മെംബർമാരാണ് ഒപ്പിട്ടിരിക്കുന്നത്.

ഇന്ത്യയിലെ 1,45,000 ത്തോളം വരുന്ന കുട്ടികൾക്കുള്ള ക്രിറ്റിക്കൽ ട്യൂട്ടറിംഗ്, ന്യൂട്രീഷ്യൻ, മെഡിക്കൽ സർവീസസ് എന്നിവ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നതെന്ന് ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

1968 മുതലാണ് ഇന്ത്യയിൽ ചാരിറ്റി പ്രവർത്തങ്ങൾ ആരംഭിച്ചത്. എന്നാൽ ഇന്ത്യയിൽ കൊമേഴ്സ്യൽ ബാങ്കുകളിലേക്ക് ലഭിക്കുന്ന ന്ധവയർ ട്രൻസ്ഫർ’ ഇനി മുതൽ മന്ത്രിസഭയുടെ അംഗീകാരമില്ലാതെ സ്വീകരിക്കുന്നതെന്ന് ബാങ്കുകൾക്ക് ലഭിച്ച സർക്കുലറിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു കത്ത് അയയ്ക്കേണ്ട സാഹചര്യം ഉണ്ടായതെന്ന ചെയർമാൻ എഡ്റോയ്സ് പറഞ്ഞു.

അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കംപാഷൻ ഇന്‍റർനാഷണൽ കഴിഞ്ഞ 48 വർഷമായി നടത്തുന്ന സേവനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുവാൻ മോദി സർക്കാർ തീരിമാനിച്ചിരുന്നു. നടപടി ഇന്ത്യയിലെ പതിനായിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ ഭാവിയെ തകർക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ പ്രസിഡന്‍റ് ജോണ്‍ പ്രഭദാസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ