ഫിലഡൽഫിയായിൽ മെഗാ ഷോ "ദിലീപ് ഷോ 2017’ മേയ് 29ന്
Thursday, March 23, 2017 5:53 AM IST
ഫിലഡൽഫിയ: കോട്ടയം അസോസിയേഷന്‍റെ ചാരിറ്റി പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി അമേരിക്കൻ മലയാളികൾക്കായി "ദിലീപ് ഷോ 2017’ എന്ന പേരിൽ മെഗാ ഷോ സംഘടിപ്പിക്കുന്നു. മേയ് 29ന് (തിങ്കൾ) വൈകുന്നേരം അഞ്ചിന് (മെമ്മോറിയൽഡേ), കൗണ്‍സിൽ റോക്ക് (നോർത്ത് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് (62 SWAP RD, NEWTOWN, PA, 18990) പരിപാടി.

മലയാള ചലച്ചിത്രവേദിയിലേയും സ്റ്റേജ് ഷോകളിലെയും പ്രശസ്തനായ നാദിർഷായുടെ നേതൃത്വത്തിൽ താരജോഡികളായ ദിലീപ്-കാവ്യ കൂട്ടുകെട്ട് നയിക്കുന്ന മലയാള ചലച്ചിത്രവേദിയിലെ വന്പൻ താരനിര വേദിയിൽ അരങ്ങു തകർക്കും.

മെഗാ ഷോയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും അമേരിക്കയിലും കേരളത്തിലുമായുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് പ്രസിഡന്‍റ് ബെന്നി കൊട്ടാരത്തിൽ പറഞ്ഞു. ഷോയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി പ്രോഗ്രാം കോഓർഡിനേറ്റർ ജീമോൻ ജോർജ് പറഞ്ഞു. ടിക്കറ്റുകൾ ഓണ്‍ലൈനിലൂടെയും പ്രമുഖ ഇന്ത്യൻ സ്റ്റോറുകളിലൂടെയും ലഭ്യമാണ്.

വിവരങ്ങൾക്ക്:www.kottayamassociation.org, ബെന്നി കൊട്ടാരത്തിൽ (267) 237 4119, ജീമോൻ ജോർജ് 267 970 4267.