ഒക് ലഹോമ അധ്യാപകരുടെ ശന്പളവർധനവിന് സെനറ്റിന്‍റെ അംഗീകാരം
Thursday, March 23, 2017 5:59 AM IST
ഒക് ലഹോമ: ഒക് ലഹോമയിലെ അധ്യാപകർക്ക് ശന്പളം വർധിപ്പിച്ചുകൊണ്ടുള്ള നിയമ ഭേദഗതിക്ക് സംസ്ഥാന സെനറ്റിന്‍റെ അംഗീകാരം. സെനറ്റർ ഗാരി സ്റ്റെയ്ൻസവാക്കി അവതരിപ്പിച്ച ബിൽ മാർച്ച് 22നാണ് സെനറ്റ് പാസാക്കിയത്.

സംസ്ഥാനത്തെ അധ്യാപകരരുടെ ആനുകൂല്യം വർധിപ്പിച്ചതുവഴി 178 മില്യണ്‍ ഡോളറിന്‍റെ അധിക ചെലവാണ് പ്രതീക്ഷിക്കുന്നത്. ഒരു അധ്യാപകന്‍റെ ശരാശരി ശന്പളം വർഷത്തിൽ 38,000 ഡോളറാണ്. നാലുശതമാനമാണ് വർധനവ്. ഈ വർഷത്തെ സംസ്ഥാനത്തെ ബജറ്റിൽ 878 മില്യണ്‍ ഡോളറിന്‍റെ കമ്മിയാണ് ഇതുമൂലം ഉണ്ടാകുക.

മൂന്നു വർഷത്തിനുള്ളിൽ അധ്യാപകരുടെ ശന്പളത്തിൽ ശരാശരി 6000 ഡോളർ വർധിക്കുമെന്ന് സെനറ്റ് മൈനോറിട്ടി ലീഡർ ജോണ്‍ സ്പാർക് പറഞ്ഞു. ഒക് ലഹോമയിലെ ആയിരക്കണക്കിന് അധ്യാപകർക്കാണ് ഇതു മൂലം നേട്ടമുണ്ടാകുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ