മാക്സ് അവാർഡ് 2017-നു സിജോ വടക്കനെ നാമനിർദേശം ചെയ്തു
Saturday, March 25, 2017 12:48 AM IST
ഷിക്കാഗോ: നോർത്ത് അമരിക്കയിലെ ഹോം ബിൽഡേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തുന്ന മാക്സ് അവാർഡ് 2017-നു ബെസ്റ്റ് റിയൽറ്റർ ഓഫ് ദി ഇയർ ആയി സിജോ വടക്കനെ (സിഇഒ ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കന്പനി) നാമനിർദേശം ചെയ്തു. അമേരിക്കയിലെ തന്നെ ഏറ്റവും അഭിമാനകരമായ അവാർഡുകളിലൊന്നാണ് മാക്സ് അവാർഡ്. ഗെയ്ൽ ബർക് ബിഗ്ലെറ്റർ, ക്ലേ വുഡ് ഹാർഡ് എന്നിവരാണ് പട്ടികയിൽപ്പെട്ട മറ്റുള്ളവർ. 2015-ൽ മാക്സ് അവാർഡ് സിജോ വടക്കനെ തേടിയെത്തിയിരുന്നു.

ഹോം ബിൽഡേഴ്സ് അസോസിയേഷൻ നിർദേശിക്കപ്പെട്ട ഈ മേഖലയിലെ പ്രഗത്ഭരായ ജൂറി 2017 ഏപ്രിൽ എട്ടിന് ഓസ്റ്റിൻ ഡെ. ഡബ്ല്യു മാരിയട്ട് ഇന്‍റർനാഷണൽ ഹോട്ടലിൽ വച്ചു അവാർഡ് പ്രഖ്യാപിക്കും.

തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ഈ അവാർഡിന് നിമനിർദേശം ചെയ്യപ്പെടുന്നത്. 13 വർഷം മുന്പു കുടുംബ സമേതം അമേരിക്കയിലേക്ക് കുടിയേറിയ സിജോ ബിസിനസ് രംഗത്ത് നിറസാന്നിധ്യമായിരിക്കുകയാണ്. ട്രിനിറ്റി ഗ്രൂപ്പ് റിയാൽറ്റി, ട്രാവൽ, കണ്‍സ്ട്രക്ഷൻ, പ്രോപ്പർട്ടി മാനേജ്മെന്‍റ്, റീട്ടെയിൽ എന്നീ രംഗങ്ങളിൽ അമേരിക്കയിൽ പ്രസിദ്ധി നേടിയിട്ടുണ്ട്. ഈയിടെ മീഡിയ രംഗത്ത് ഉറച്ച കാൽവെയ്പ് നടത്തി. ഫ്ളവേഴ്സ് ടിവി യു.എസ്.എയുടെ ഡയറക്ടർകൂടിയാണ് സിജോ വടക്കൻ.

തൃശൂർ സ്വദേശിയായ സിജോ, ഭാര്യ ലിറ്റിക്കും കുട്ടികളായ ആനി, അലൻ എന്നിവർക്കൊപ്പം ടെക്സസിലെ ഓസിറ്റിനിൽ താമസിച്ചുവരുന്നു.കൂടുതൽ വിവരങ്ങൾക്ക്:www.trinitygroupcompanies.com , Contact: 512-740-2262.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം