സിഖ് വംശജയ്ക്ക് അമേരിക്കയില്‍ അധിക്ഷേപം
Saturday, March 25, 2017 5:48 PM IST
ന്യൂ​യോ​ര്‍ക്ക്: സി​ഖു​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യ്ക്ക് ന്യൂ​യോ​ർ​ക്കി​ലെ മ​ന്‍ഹാ​ട്ട​നി​ല്‍ സ​ബ്‌​വേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വം​ശീ​യ അ​ധി​ക്ഷേ​പം. ര​ജ്പ്രീ​ത് ഹെ​യ​ര്‍ എ​ന്ന യു​വ​തി​യെ മ​ധ്യേ​ഷ്യ​ക്കാ​രി​യാ​ണെ​ന്ന് തെ​റ്റി​ധ​രി​ച്ച വെള്ള ക്കാര​ൻ യു​വാ​വ് വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ന്യൂ​യോ​ര്‍ക്ക് ടൈം​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ത് നി​ങ്ങ​ളു​ടെ രാ​ജ്യ​മ​ല്ല. ല​ബ​നനി​ലേ​ക്ക് തി​രി​ച്ചു​പോ​കൂ എ​ന്ന് യു​വാ​വ് ര​ജ്പ്രീ​ത് ഹെ​യ​റി​നെ​തി​രേ ട്രെ​യി​നി​ൽ​വ​ച്ച് ആ​ക്രോ​ശി​ക്കു​ക​യാ​യി​രു​ന്നു.

മ​ന്‍ഹാ​ട്ട​നി​ലു​ള്ള ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​ധി​ക്ഷേ​പം നേ​രി​ട്ട​തെ​ന്ന് ര​ജ്പ്രീ​ത് പ​റ​ഞ്ഞു. അമേരിക്ക യിൽ ഇൻഡ്യാന സംസ്ഥാന ത്തുള്ള ലബനൻ എന്ന നഗര ത്തിൽനി​ന്ന് 30 മൈ​ല്‍ അ​ക​ലെ​യാ​ണു ത​ന്‍റെ ജ​ന​ന​മെ​ന്നും ല​ബ​നൻ എന്ന രാജ്യ ക്കാരി അ​ല്ലെ​ന്നും ര​ജ്പ്രീ​ത് യു​വാ​വി​നോ​ട് പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ വം​ശ​ജ​ര്‍ക്കു​നേ​രേ അ​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം. കാ​ന്‍സസി​ല്‍ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ് എ​ന്ന എ​ന്‍ജി​നി​യ​റും ന്യൂ​ജേ​ഴ്‌​സി​യി​ല്‍ ആ​ന്ധ്ര​ക്കാ​രി​യാ​യ ഐ​ടി ഉ​ദ്യോ​ഗ​സ്ഥയും മ​ക​നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.