റവ. തോമസ് കെ. ഉമ്മനു ഷിക്കാഗോയിൽ സ്വീകരണം
Sunday, March 26, 2017 3:19 AM IST
ഷിക്കാഗോ: ദക്ഷിണേന്ത്യാ സഭയുടെ പരമാധ്യക്ഷനായശേഷം ആദ്യമായി നോർത്ത് അമേരിക്കയിൽ എത്തുന്ന സിഎസ്ഐ മോഡറേറ്റർ മോസ്റ്റ് റവ. തോമസ് കെ. ഉമ്മനു ഷിക്കാഗോയിലെ സിഎസ്ഐ സഭകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു. നോർത്ത് അമേരിക്കൻ സിഎസ്ഐ കൗണ്‍സിൽ റീജിയൻ 4-ലെ തമിഴ്, തെലുങ്ക്, കന്നഡ, മലയാള ഭാഷകളിലുള്ള എല്ലാ ദക്ഷിണേന്ത്യാ സഭാംഗങ്ങളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

ഏപ്രിൽ ഒന്നിനു ശനിയാഴ്ച ഷിക്കാഗോയിൽ എത്തിച്ചേരുന്ന റവ. തോമസ് കെ. ഉമ്മൻ തിരുമേനിയെ ഷിക്കാഗോയിലെ വിവിധ സിഎസ്ഐ കോണ്‍ഗ്രിഗേഷൻ പ്രതിനിധികൾ ചേർന്നു സ്വീകരിക്കും. സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് പള്ളിയങ്കണത്തിൽ എത്തിച്ചേരുന്ന തിരുമേനിയെ വിശ്വാസി സമൂഹം പ്രാർത്ഥനയോടെ സ്വീകരിച്ച് ആനയിക്കും.

ഉച്ചകഴിഞ്ഞ് 3.30-നു സിഎസ്ഐ സഭയിലെ പൂർണ്ണ അംഗത്വത്തിലേക്ക് ചേർക്കപ്പെടുന്ന എട്ടു യുവജനങ്ങൾക്കായി സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് (5857 ണ. ഏശററശിഴ ടഠ.) ഷിക്കാഗോയിൽ വച്ചു നടത്തപ്പെടുന്ന സ്വീകരണ ശുശ്രൂഷയിൽ തിരുമേനി മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ സംസർഗ ശുശ്രൂഷയ്ക്കുശേഷം നടക്കുന്ന സ്വീകരണ യോഗത്തിൽ സിഎസ്ഐ സഭയുടെ വിവിധ കോണ്‍ഗ്രിഗേഷനിൽ നിന്നും, സഭയുടെ സഹോദരി സഭകളിൽ നിന്നും, എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് ഷിക്കാഗോയിലെ അംഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അദ്ദേഹത്തെ അനുമോദിച്ച് ആശംസകൾ അർപ്പിക്കും.

റവ. തോമസ് കെ. ഉമ്മൻ തിരുമേനിയുടെ ഷിക്കാഗോയിലെ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക്: റവ. ജോണ്‍ മത്തായി (224 386 4830), സാം തോമസ് (630 935 7355), പ്രേംജിത്ത് വില്യംസ് (847 962 1893).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം