മാർ ജേക്കബ് അങ്ങാടിയത്ത് റോക് ലാൻഡ് ക്നാനായ മിഷന്‍റെ ധനസമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു
Tuesday, March 28, 2017 5:35 AM IST
ന്യൂയോർക്ക്: ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് റോക് ലൻഡ് ക്നാനായ മിഷനിലെ തന്‍റെ ആദ്യ ഇടയ സന്ദർശനം മാർച്ച് 26ന് റോക് ലൻഡിലെ മരിയൻ ഷൈറിയിൻ ദേവാലയത്തിൽ നടന്ന വിശുദ്ധകുർബാനോയോടെ ആരംഭിച്ചു.

മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പിള്ളിയും വിശ്വാസികളും രൂപതാധ്യഷന് ഉൗഷ്മള സ്വീകരണം നൽകി. ക്രിസ്തു നൽകിയ വെളിച്ചം നമ്മുടെ ദൈനം ദിന ജീവിതത്തിൽ പകർത്തിയാൽ എല്ലാ അറിവില്ലായ്മയുടെയും അഹങ്കാരത്തിന്‍റെയും അന്ധകാരം നീങ്ങുമെന്ന് പറഞ്ഞ മാർ അങ്ങാടിയത്ത് റോക് ലൻഡിലെ ക്നാനായ സമൂഹം നേരിടുന്ന ഏതു പ്രതിസന്ധിയിലും ഷിക്കാഗോ രൂപത കൂടെ ഉണ്ടായിരിക്കുമെന്ന് സന്ദേശത്തിൽ ഉറപ്പുനൽകി.

വിശ്വാസത്തിലും കുട്ടികളുടെ വേദപാഠ പഠനത്തിലും മിഷൻ കാണിക്കുന്ന ഉത്സാഹത്തെ മാർ അങ്ങാടിയത്ത് അഭിനന്ദിച്ചു.

തുടർന്നു നടന്ന പൊതുയോഗത്തിൽ വെസ്റ്റ്ചെസ്റ്റർ റോക് ലാൻഡ് മിഷനുകൾ പുതിയതായി വാങ്ങാൻ ആഗ്രഹിക്കുന്ന ദേവാലയത്തിന്‍റെ ധനസമാഹരണ യജ്ഞം മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പിള്ളിയിൽനിന്നും ഒരു മാസത്തെ ശന്പളം ഏറ്റുവാങ്ങി മാർ അങ്ങാടിയത്ത് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മെഗാ സ്പോണ്‍സേഴ്സ് ഗ്രാൻഡ് സ്പോണ്‍സേഴ്സ്, സ്പോണ്‍സേഴ്സ് ഉൾപ്പെടെ 60 കുടുംബങ്ങളിൽ നിന്നായി 175000 ഡോളർ ആദ്യ ദിവസം തന്നെ ഇടവക അംഗങ്ങളിനിന്നു സമാഹരിച്ചു.

2017ൽ തന്നെ ദേവാലയം വാങ്ങാൻകഴിമെന്നു മിഷൻ ഡയറക്ടർ ജോസ് ആദോപ്പിള്ളി പറഞ്ഞു. മരിയൻ ഷൈറിയിൻ ഡയറക്ടർ ഫാ. ജിം ആശംസകൾ നേർന്നു. ന്യൂയോർക് ക്നാനായ ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി, സിബി മണലേൽ, ഫിലിപ്പ് ചാമക്കാല, ഏബ്രഹാം പുലിയലകുന്നേൽ, റെജി ഉഴങ്ങാലിൽ, ജോയ് തറതട്ടേൽ, ജസ്റ്റിൻ ചാമക്കാല, ജോസഫ് കീഴങ്ങാട്ട്, ലിബിൻ പണാപറന്പിൽ, അലക്സ് കിടാരത്തിൽ, സനു കൊല്ലാറേട്ട്, കാൾട്ടൻ കല്ലടയിൽ, ക്രിസ് വടക്കേക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫിലിപ്പ് ചാമക്കാല പ്രസംഗിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോസ് കാടാപ്പുറം