ഡാളസിൽ ഓർത്തഡോക്സ് ഗോസ്പൽ കണ്‍വൻഷൻ
Tuesday, March 28, 2017 5:43 AM IST
ഡാളസ് (ടെക്സസ്): മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത്വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട ഡാളസ് ഫോർട്ട്വർത്ത് നഗരത്തിലെ വിവിധ ഓർത്തഡോക്സ് ഇടവകകളുടെ സഹകരണത്തോടെ നാലാമത് ഓർത്തഡോക്സ് ഗോസ്പൽ കണ്‍വൻഷൻ മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ ഒന്പതു വരെ ഡാളസ് ഗാർലന്‍റ് എംജിഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന കണ്‍വൻഷനിൽ പ്രശസ്ത സുവിശേഷ വചന പ്രഘോഷകനും കൗണ്‍സിലറും ബംഗളൂരു തുംക്കൂർ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരിയുമായ ഫാ. ബിജോയ് സഖറിയ വചനപ്രഘോഷണം നടത്തും. ഡാളസ് ഏരിയായിലെ ഓർത്തഡോക്സ് ഇടവകകളിൽ നിന്നുള്ള ഗായകസംഘം ഗാനങ്ങൾ ആലപിക്കും.

ഫാ സി.ജി. തോമസ് നേതൃത്വം നൽകുന്ന ഗാർലന്‍റ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയാണ് കണ്‍വൻഷന് ആതിഥേയത്വം വഹിക്കുന്നത്.

വിവരങ്ങൾക്ക്: ഫാ സി.ജി. തോമസ് (കണ്‍വീനർ) 469 499 6559, പ്രസാദ് മാത്യു (സെക്രട്ടറി) 972 429 9510, അലക്സാണ്ടർ മാത്യു (ട്രഷറാർ) 469 271 3593.

റിപ്പോർട്ട്: അനിൽ മാത്യു ആശാരിയത്ത്