ഡിട്രോയ്റ്റിൽ മാർത്തോമ സുവിശേഷ സേവിക സംഘം ഏകദിന സമ്മേളനം ഏപ്രിൽ ഒന്നിന്
Wednesday, March 29, 2017 8:37 AM IST
ഡിട്രോയ്റ്റ്: സുവിശേഷ സേവിക സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മിഡ്വെസ്റ്റ് റീജണൽ ഏകദിന സമ്മേളനം ഡിട്രോയിറ്റ് മാർത്തോമ പള്ളിയിൽ ഏപ്രിൽ ഒന്നിന് (ശനി) നടക്കും.

മാർത്തോമ സുവിശേഷ സേവികാസംഘം പ്രസിഡന്‍റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ പഠന സമ്മേളനത്തിന് നേതൃത്വം നൽകും. സേവികാസംഘം മിഡ്വെസ്റ്റ് റീജണൽ പ്രസിഡന്‍റ് റവ. ഏബ്രഹാം സ്കറിയ, റീജണൽ സെക്രട്ടറി സൂസൻ ജി. ഫിലിപ്പ്, ഡിട്രോയിറ്റ് മാർത്തോമ ചർച്ച് വികാരി റവ. ജോജി ഉമ്മൻ ഫിലിപ്പ്, സേവിക സംഘം വൈസ് പ്രസിഡന്‍റ് സാറാമ്മ വർഗീസ്, സെക്രട്ടറി മറിയാമ്മ ഏബ്രഹാം, ട്രഷറർ റീന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഡിട്രോയിറ്റ് മാർത്തോമ ചർച്ച് സേവികാസംഘം കമ്മിറ്റി സമ്മേളനത്തിന് നേതൃത്വം നൽകും.

റിപ്പോർട്ട്: അലൻ ജോണ്‍ ചെന്നിത്തല