ലോസ് ആഞ്ചലസിൽ ഇന്ത്യൻ പുതുവർഷം ആഘോഷിച്ചു
Tuesday, April 18, 2017 12:53 AM IST
ലോസ് അഞ്ചലെസ്: കാലിഫോർണിയയിലെ ഭാരതീയർ ഇന്ത്യൻ പുതുവർഷം (വിഷു) ഗംഭീരമായി ആഘോഷിച്ചു. ലോസ് ആഞ്ചലെസിലെ ട്ടസ്റ്റിനിലുള്ള ചി·യ മിഷൻ കേന്ദ്രത്തിൽ ഏപ്രിൽ പതിനഞ്ചിനു വൈകിട്ട് അഞ്ചു മുതൽ രാത്രി പത്തു വരെ ഒത്തുകൂടിയവർ ന്ധഇന്ത്യ ഫെസ്റ്റ്’ എന്ന പേരിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ വിവാഹരീതികൾ അവതരിപ്പിച്ചുകൊണ്ടുള്ള പുതുമയാർന്ന രീതിയുള്ള ഈ വർഷത്തെ ആഘോഷങ്ങൾ ആയിരത്തോളം വരുന്ന കാണികളെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും കൊണ്ടുപോയ പ്രതീതിയുണ്ടാക്കി.

കേരളത്തിലെ വിവാഹ ചടങ്ങായിരുന്നു ആദ്യം സ്റ്റേജിലെത്തിയത്. ചുമർ ചിത്രപ്രദർശനങ്ങളിലൂടെ കാലിഫോർണിയ മലയാളികൾക്കിടയിൽ പ്രശസ്തയായ സുനിത, ബിന്ദു, കവിത എന്നിവരുടെ രംഗസംവിധാനത്തിൽ നെറ്റിപ്പട്ടവും മുത്തുകുടയുമേന്തി നിൽക്കുന്ന ഗജവീര·ാരുടെ സാന്നിധ്യമുള്ള കേരളത്തനിമനിറഞ്ഞ വേദിയിലായിരുന്നു ചടങ്ങുകൾ. തുടർന്നു തമിഴ്നാട്, കർണാടക, ആന്ധ്രാ, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാകാര·ാർ തനിമ ചോരാതെ അവരവരുടെ വിവാഹരീതികൾ അവതരിപ്പിച്ചു. രവി വെള്ളത്തിരിയുടെ സഹായത്തോടെ ഒരുക്കിയ വിഷുക്കണിയും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.

||

വർഷങ്ങൾക്കുമുൻപ് മലയാളികളുടെ നേതൃത്വത്തിൽ തുടങ്ങിയ വിഷു ആഘോഷമാണ് ഏതാനും വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ ന്ധഇന്ത്യ ഫെസ്റ്റ്’ എന്ന പേരിൽ അതി വിപുലമായും വർണാഭമായും ആഘോഷിക്കുന്നത്. ലോസ് ആഞ്ചെലെസ് ചി·യ മിഷൻ ആചാര്യ സ്വാമി ഈശ്വരാനന്ദ പുതുവത്സര സന്ദേശം നൽകി. ആഘോഷങ്ങൾക്ക് ശേഷം ചി·യ മിഷൻ അംഗങ്ങൾ ഒരുക്കിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിഭവ സമൃദ്ധമായ വിവാഹ സദ്യയും ഉണ്ടായിരുന്നു. നിരവധി തദ്ദേശ വാസികളും ഇത്തവണത്തെ ഇന്ത്യൻ പുതുവസരാഘോഷങ്ങളിൽ പങ്കാളികളായി.

റിപ്പോർട്ട്: സാന്‍റി പ്രസാദ്