മാഗ് സാഹിത്യ സെമിനാർ 23ന്
Tuesday, April 18, 2017 5:40 AM IST
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാർ ഏപ്രിൽ 23ന് (ഞായർ) വൈകുന്നേരം നാലിന് നടക്കും.

യോഗത്തിൽ ന്ധമലയാള ഭാഷയുടെ ഭാവി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ന്യൂയോർക്കിലെ സാഹിത്യ സംഘടനയായ വിചാരവേദിയുടെ അവാർഡ് യോഗത്തിൽ സമ്മാനിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സാഹിത്യകാര·ാരും ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറത്തിലേയും മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലെയും അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും.

വിവരങ്ങൾക്ക്: മാത്യു വൈരമണ്‍ 281 857 7538.