പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം മേയ് ആറിന്
Tuesday, April 18, 2017 5:42 AM IST
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) വർഷം തോറും നടത്തിവരുന്ന പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം മേയ് ആറിന് (ശനി) നടക്കും. രാവിലെ എട്ടു മുതൽ മാപ്പ് ഇന്ത്യ കമ്യൂണിറ്റി സെന്‍ററിലാണ് (7733 കാസ്ട്രോ അവന്യൂ ഫിലാഡൽഫിയ, പി.എ. 19152) മത്സരം.

ഡിട്രോയ്റ്റ്, ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവാനിയ, ഡെലവർ, വാഷിംഗ്ടണ്‍, വെർജീനിയ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുമുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും സമ്മാനിക്കും.

ജോണ്‍സണ്‍ മാത്യു ചെയർമാനും സാബു സ്കറിയ, ഫിലിപ്പ് ജോണ്‍, തോമസ് എം. ജോർജ്, ബാബു കെ. തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി മത്സരത്തിന്‍റെ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: അനു സ്കറിയ (പ്രസിഡന്‍റ്) 267 496 2423, ചെറിയാൻ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറർ) 201 446 5027, ജോണ്‍സണ്‍ മാത്യു (ചെയർമാൻ) 215 342 0819.