യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറൻസ്: വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു
Thursday, April 20, 2017 5:52 AM IST
ഹൂസ്റ്റണ്‍: ന്യൂയോർക്കിലെ എലൻവിൽ സിറ്റിയിലുള്ള ഹോന്നേഴ്സ് ഹെവൻ റിസോർട്ടിൽ ജൂലൈ 19 മുതൽ 22 വരെ നടക്കുന്ന അമേരിക്കൻ മലങ്കര അതിഭദ്രാസന 31-ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിന് വിപുലമായ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

യൽദൊ മോർ തീത്തോസിന്‍റെ മേൽനോട്ടത്തിലും ഭദ്രാസന കൗണ്‍സിൽ അംഗങ്ങളുടെ നേതൃത്വത്തിലുമായി സാജു പൗലോസ് മാരോത്ത് ജനറൽ കണ്‍വീനറായും ഷെവലിയർ ഏബ്രഹാം മാത്യു, ജോണ്‍ തോമസ്(രജിസ്ട്രേഷൻ), ചാണ്ടി തോമസ്, സിമി ജോസഫ്(ഫൈനാൻസ്, ഫെസിലിറ്റി), റവ.ഫാ.എബി മാത്യു, റവ.ഫാ.ജോർജ് േ#ബ്രഹാം, റവ.ഫാ.സാക്ക് വർഗീസ്(പ്രൊസഷെൻ, കോണ്‍ഫറൻസ് ഷെഡ്യൂൾ), റവ.ഫാ.ഗീവർഗീസ് ജേക്കബ്ബ്(ഗായകസംഘം), റവ.ഫാ.വർഗീസ് പോൾ(വി.കുർബ്ബാന).ജോജി കാവനാൽ(കൾച്ചറൽ പ്രോഗ്രാം, സൗണ്ട് സിസ്റ്റം), ഷെവലിയർ സി.ജി.വർഗീസ്, ബിനോയ് വർഗീസ്(സെക്യൂരിറ്റി), പി.ഓ.ജോർജ്(സ്പോർട്സ്, ട്രാൻസ്പോർട്ടേഷൻ), ഷെറിൻ മത്തായി(ടൈം മാനേജ്മെന്‍റ്), അച്ചു ഫിലിപ്പോസ്, ജോർജ് കറുത്തേടത്ത്(പബ്ലിസിറ്റി) എന്നിവർ സബ്കമ്മറ്റി കോർഡിനേറ്റർമാരായും പ്രവർത്തിച്ചുവരുന്നു.

ക്രുടുംബമേളയ്ക്ക് അനുയോജ്യമായ വിവിധ ഘടകങ്ങളാൽ സന്പന്നമാണ് ഈ വർഷത്തെ ഫെസിലിറ്റിയെന്നതും എടുത്തു പറയത്തക്ക സവിശേഷതയാണ്. മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും ദൃശ്യ മാധ്യമങ്ങളിലൂടെ ്രെകെസ്തവ സന്ദേശം ലോകമെന്പാടും പ്രചരിപ്പിക്കുന്ന പ്രഗൽഭ വാഗ്മിയും, പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്‍റുമായ, പാറേക്കര റവ.പൗലോസ് കോർ എപ്പിസ്ക്കോപ്പാ ഈ വർഷത്തെ കോണ്‍ഫറൻസിൽ മുഖ്യ പ്രഭാഷകനായിരിക്കും.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ