പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ പള്ളിയിൽ തിരുനാൾ 21,22,23 തീയതികളിൽ
Thursday, April 20, 2017 11:58 PM IST
ന്യൂജഴ്സി: സെന്‍റ് തോമസ് സീറോ മലബാർ സഭയുടെ ന്യൂജഴ്സിയിൽ പാറ്റേഴ്സണിലുള്ള സെന്‍റ് ജോർജ് ഇടവക പള്ളിയിൽ ഇടവക തിരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.

വെള്ളിയാഴ്ച് വൈകുന്നേരം ആറിനു നടക്കുന്ന വിശുദ്ധ കുർബാനയോടനുബന്ധിച്ചു ലദീഞ്ഞും തുടർന്നു കൊടിയേറ്റവും നടക്കും. വികാരി ഫാ. ജേക്കബ് ക്രിസ്റ്റി കൊടി ഉയർത്തുന്നതോടെയാണ് തിരുനാളിനു തുടക്കം കുറിക്കുന്നത്. കൊടിയേറ്റത്തിനുശേഷം പള്ളി ഓഡിറ്റോറിയത്തിൽ ലഘുഭക്ഷണവും ഉണ്ടായിരിക്കും.

ശനിയാഴ്ച്ച വൈകുന്നേരം നാലിനു നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്കു ഫാ. ജോണി തോമസ് സിഎംഐ മുഖ്യ കാർമ്മികനായിരിക്കും. വികാരി ഫാ. ജേക്കബ് ക്രിസ്റ്റി സഹ കാർമ്മികൻ ആയിരിക്കും. തുടർന്നു പള്ളി ഓഡിറ്റോറിയത്തിൽ പ്രമുഖ വയലിനിസ്റ്റ് വയലിൻ ജോർജ് എന്ന പേരിൽ അറിയപ്പെടുന്ന ജോർജ് ദേവസി നയിക്കുന്ന സെന്‍റ് ജോർജ് ഓർക്കസ്ട്രയുടെ ലൈവ് ഗാനമേളയും ഉണ്ടായിരിക്കും. ഗാനമേളയ്ക്കുശേഷം ഡിന്നറും ഉണ്ടായിരിക്കും.

||

ഞായറാഴ്ച രാവിലെ പത്തിനാണു ആഘോഷമായ തിരുന്നാൾ കുർബാന. സീറോ മലബാർ സഭ പാട്ടുകുർബാനക്കു ഈണം നൽകി കാസറ്റ് രൂപത്തിൽ ആക്കിയ പ്രശസ്ത ഗായകനും കോളജ് അധ്യാപകനും ആയിരുന്ന റവ. ഡോ. ഫ്രാൻസിസ് നന്പ്യാപറന്പിൽ മുഖ്യ കാർമികനായിരിക്കും. പള്ളിയിൽ നിന്നും ആരംഭിക്കുന്ന നഗരംചുറ്റി പ്രദക്ഷിണം നഗരവീഥികളിയുടെ ചുറ്റി തിരിച്ചു പള്ളിയിൽ പര്യവസാനിക്കും. തുടർന്നു വിഭാസമൃദ്ധമായ ഉച്ച ഉൗണ് ഉണ്ടായിരിക്കും. തിരുനാളിനോട് അനുബന്ധിച്ചു ഗൃഹാതുരത്വം ഉണർത്തുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും. തിരുനാളിനോടൊനുംബന്ധിച്ചു വിവിധ സ്റ്റാളുകളിലായി നിരവധി വിനോദോപാധികൾ ഒരുക്കിയിട്ടുണെണ്ടന്നു പാരിഷ് ട്രസ്റ്റിമാരായ തോമസ് തോട്ടുകടവിൽ , ജോംസൻ ഞെള്ളിമാക്കൽ, സെക്രട്ടറി പ്രിയ കോച്ചേരി എന്നിവർ അറിയിച്ചു.

ആന്‍റണി ഗീവർഗീസ് പുല്ലൻ, ആന്‍റണി വടക്കേമുറിയിൽ, ബൈജു എലിപുലിക്കാട്ടിൽ, ജോർജ് ദേവസി, ജോർജ് ജോസഫ് ചെറുപള്ളിൽ, ജിയോ ജോസഫ്, ജെയ്മോൻ ജോസഫ്, ജോസഫ് ആന്‍റണി, ജോണ്‍സൻ ജോണ്‍, ജോംസൻ ഞെള്ളിമാക്കൽ, ജോസഫ് ഇടിക്കുള കുറ്റിക്കാട്ട്, രേശൂ ഇല്ലന്പള്ളി , മാത്യു കെ. ജോസഫ് , ഷിജോ പൗലോസ് എന്നിവരാണ് വർഷത്തെ പ്രസുദേന്തിമാർ.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ